സാമ്പത്തിക പ്രതിസന്ധി. സർക്കാർ ജീവനക്കാരുടെ സറണ്ടർ നീട്ടി

moonamvazhi

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആർജിത അവധി (ഏൺഡ്‌ ലീവ്) സറണ്ടർ ചെയ്യാനുള്ള നിയന്ത്രണം വീണ്ടും നീട്ടി. 2023-24 വർഷത്തിലേത് 2023 ജൂൺ 30 വരേയാണ് നീട്ടിയത്. സഹകരണ സ്ഥാപനങ്ങളിലെയും അപക്സ്‌ സംഘങ്ങളിലെയും ജീവനക്കാർക്ക് ഈ ഉത്തരവ് ബാധകമാണ്.
കോവിഡ് പ്രതിസന്ധിക്ക് ശേഷം പല തവണ സറണ്ടർ നിയന്ത്രണ ഉത്തരവുകൾ ഇറങ്ങിയിട്ടുണ്ട്. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരേയും കണ്ടിജൻ്റ് ജീവനക്കാരേയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ധനകാര്യ വകുപ്പിൻ്റെ 2023 മാർച്ച് 31ലെ 33/2023 നമ്പർ ഉത്തരവ് പ്രകാരമാണ് സറണ്ടർ നിയന്ത്രണം. ജീവനക്കാർ റിട്ടയർ ചെയ്യുന്ന സമയത്ത് ടേമിനൽ സറണ്ടർ നടത്തുന്നതിനെ പുതിയ ഉത്തരവ് ബാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

Latest News