സാമൂഹിക ക്ഷേമ പെൻഷൻ വിതരണം : രണ്ടു മാസത്തെ ഇൻസെൻ്റീവ് തുക അനുവദിച്ചു

moonamvazhi

സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിച്ചു നൽകിയതിന് പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കും മറ്റു വായ്പാ സംഘങ്ങൾക്കും കൊടുക്കാനുള്ള ഇൻസെൻ്റീവ് കുടിശ്ശികയിൽ രണ്ടു മാസത്തെ തുക സർക്കാർ അനുവദിച്ചു. 2023 മെയ്, ജൂൺ മാസങ്ങളിലെ ഇൻസെൻ്റീവ്തുകയാണ് അനുവദിച്ചത്.

രണ്ടു മാസത്തേക്ക് 6, 98,70, 480 രൂപയാണ് അനുവദിച്ചത്. ഇത്രയും തുക അനുവദിക്കണ മെന്നഭ്യർഥിച്ച് പഞ്ചായത്ത് ഡയറക്ടർ നൽകിയ അപേക്ഷയിലാണ് ഫെബ്രുവരി ഏഴിന് ധനവകുപ്പ് പണമനുവദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News