സഹകരണ സ്ഥാപനങ്ങളെ സർക്കാർ ചൂഷണം ചെയ്യുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.

adminmoonam

കേരള കോ.ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് തുടക്കമായി. മുൻമന്ത്രി സി.എൻ.ബാലകൃഷ്ണൻ നഗറിൽ 2 ദിവസം ആയിട്ടാണ് സമ്മേളനം നടക്കുന്നത്.സഹകരണ സ്ഥാപനങ്ങളെ സർക്കാർ ചൂഷണം ചെയ്യുകയാണെന്ന് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ടിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ സ്ഥാപനങ്ങളുടെ പണം തട്ട്മുട്ട് സ്ഥാപനങ്ങൾക്കും പൊട്ട കമ്പനികൾക്കും കൊടുക്കാൻ സർക്കാർ നിർബന്ധിക്കുന്നതായി അദ്ദേഹം പറഞ്ഞു. ജനാധിപത്യവിരുദ്ധ മാർഗ്ഗങ്ങളിലൂടെ സഹകരണ സ്ഥാപനങ്ങളെ തകർക്കാനാണ് സർക്കാർ ശ്രമം. കേരള ബാങ്കുമായി ബന്ധപ്പെട്ട സഹകാരികളുടെ ആശങ്കകളും സംശയങ്ങളും ദൂരീകരിക്കാൻ സർക്കാരിന് ആയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനും സ്വാഗതസംഘം ചെയർമാനുമായ ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. നാഷണൽ ഫെഡറേഷൻ ഓഫ് കോ. ഓപ്പറേറ്റീവ് ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക് ചെയർമാൻ അഡ്വക്കേറ്റ് കെ.ശിവദാസൻ നായർ വിഷയമവതരിപ്പിച്ചു. ബി.പി.പിള്ള മോഡറേറ്ററായിരുന്നു എം. എൻ.ഗോപാലകൃഷ്ണ പണിക്കർ, പി.കെ. വിനയകുമാർ, ഇ.ഡി.സാബു, സി.രമേഷ് കുമാർ, സാബു.പി. വാഴയിൽ, ടി.സി. ലൂക്കോസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News