സഹകരണ സ്ഥാപനങ്ങളുടെ വാർഷിക പൊതുയോഗം ചേരാനുള്ള തിയ്യതി ദീർഘിപ്പിക്കണമെന്ന് കോ. ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ.

[mbzauthor]

സഹകരണ സ്ഥാപനങ്ങളുടെ വാർഷിക പൊതുയോഗം ചേരാനുള്ള തിയ്യതി ദീർഘിപ്പിക്കണമെന്ന് കോ. ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സഹകരണ സംഘങ്ങളിലെ വാർഷിക പൊതുയോഗം ചേരുന്നതിനുള്ള തിയ്യതി മാർച്ച് 30 വരെ ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് കോ- ഓപ്പറേറ്റീവ് ബാങ്ക് സെകട്ടറീസ് സെന്റർ സംസ്ഥാന പ്രസിഡന്റ് ഹനീഫ പെരിഞ്ചീരിയും സെകട്ടറി വി.കെ.ഹരികുമാറും സഹകരണ വകുപ്പ് മന്ത്രിക്കും സഹകരണ വകുപ്പ് സെകട്ടറിക്കും നൽകിയ കത്തിൽ ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് കോഴിക്കോട് ജില്ലയിലെ സഹകരണ സംഘങ്ങൾ ഇതിനകംതന്നെ കളക്ടറെ സമീപിച്ചിട്ടുണ്ട്.


സഹകരണ സംഘങ്ങളിൽ സാമ്പത്തിക വർഷം അവസാനിച്ച് 6 മാസത്തിനകം പൊതുയോഗം ചേരണമെന്നതാണ് നിലവിലെ ചട്ടം. കോവിഡിൻ്റെ പശ്ചാത്തലത്തിൽ സെപ്റ്റംബറിൽ പൊതുയോഗം ചേരുന്നതിനുള്ള സമയം 3 മാസം ദിർഘിപ്പിച്ച് ഡിസംബർ മാസം നടത്തുന്നതിന് ഉത്തരവായിരുന്നു. എന്നാൽ കോവിഡ് വ്യാപനം ശക്തമായി തുടരുന്നതും നവംബർ 24 ലെ കോവിഡ് നിയന്ത്രണ ഉത്തരവ് പ്രകാരം പങ്കെടുപ്പിക്കാവുന്ന ഹാളിൻ്റെ ശേഷിയുടെ 50 ശതമാനമോ അല്ലെങ്കിൽ 100 വൃക്തികളെയോ പങ്കെടുപ്പിക്കാമെന്നാണ് വ്യവസ്ഥ.ഇത് സാധ്യമല്ലാത്ത സാഹചര്യമുണ്ട്. അതിനാൽ സംഘം മെമ്പർമാർ നേരിട്ട് ഹാജരാകുന്നതിന് പകരം വെർച്ച്വൽ പ്ലാറ്റ്ഫോമിൽ പൊതുയോഗം നടത്തുന്നതിനു സഹകരണ ചട്ടങ്ങളിൽ ദേദഗതി വരുത്തി ഇളവ് അനുവദിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

[mbzshare]

Leave a Reply

Your email address will not be published.