സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിന് കേരള ബാങ്ക് പലിശ ഏകീകരിച്ചു
എല്ലാ സഹകരണ സംഘങ്ങളുടെയും നിക്ഷേപത്തിന് പലിശ ഏകീകരിക്കാൻ കേരള ബാങ്ക് തീരുമാനിച്ചു. വായ്പേതര സംഘങ്ങളുടെ നിക്ഷേപത്തിന് കുറഞ്ഞ പലിശ നിശ്ചയിച്ച രീതി തിരുത്തണമെന്ന് സഹകരണ സംഘം രജിസ്ട്രാർ നിർദ്ദേശം നൽകിയിരുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് നടപടി. രണ്ടുവർഷമായി നേരിടുന്ന പ്രശ്നത്തിന് പരിഹാരം ഉണ്ടാകാൻ മിസ്സലേനിയസ് കോപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷൻ കൗൺസിൽ നടത്തിയ ശ്രമങ്ങളാണ് പലിശ ഏകീകരണത്തിന് വഴിയൊരുക്കിയത്.
പ്രാഥമിക സഹകരണ സംഘങ്ങളുടെ നിക്ഷേപത്തിന് രണ്ടു രീതിയിലായിരുന്നു കേരള ബാങ്ക് പലിശ കണക്കാക്കിയിരുന്നത്. പ്രാഥമിക സഹകരണ ബാങ്കുകൾ അർബൻ എന്നിവയുടെ നിക്ഷേപത്തിന് അവർ പൊതുജനങ്ങൾക്ക് നൽകുന്ന അതേ പലിശ കേരള ബാങ്ക് നൽകും.
13000 ത്തിലധികം വരുന്ന
പ്രാഥമിക മറ്റു പ്രാഥമിക സംഘങ്ങളുടെ നിക്ഷേപത്തിന് അവർ പൊതുജനങ്ങൾക്ക് നൽകുന്ന പലിശയേക്കാൾ 0.75 ശതമാനം കുറവാണ് നൽകിയിരുന്നത്.
കേരള ബാങ്ക് രൂപീകരിച്ചതിനു ശേഷമുണ്ടായ ഈ പലിശ നിർണയ രീതിക്കാണ് ഇപ്പോൾ പരിഹാരമായത്.
പലിശ വിവേചനം തിരുത്തിയ കേരള ബാങ്കിൻറെ നടപടി ആക്ഷൻ കൗൺസിലിന്റെ അതിൻെറ വിജയമാണെന്ന് ചെയർമാൻ നെല്ലിമൂട് കൺവീനർ കരംകുളം വിജയകുമാറും പറഞ്ഞു.