സഹകരണ സംഘങ്ങളിലൂടെ കശുവണ്ടി സംഭരണം 6 മുതല്‍
സഹകരണ സംഘങ്ങള്‍ മുഖേന കര്‍ഷകരില്‍നിന്ന് നാടന്‍ തോട്ടണ്ടി സംഭരണം ആറിന് തുടങ്ങും. ജില്ലയിലെ സഹകരണ ബാങ്ക് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗത്തിനുശേഷം കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍ അറിയിച്ചതാണിത്. കിലോ 114 രൂപയ്ക്കാണ് നാടന്‍ തോട്ടണ്ടി ഇത്തവണ സംഭരിക്കുന്നത്. ഏപ്രില്‍, മെയ് മാസങ്ങളിലും സര്‍ക്കാര്‍ നിശ്ചയിച്ച 114 രൂപ ലഭ്യമാക്കും.
സംഭരിച്ച് കോര്‍പറേഷന്റെയും കാപെക്‌സിന്റെയും കൊല്ലത്തുള്ള ഫാക്ടറികളില്‍ എത്തിക്കുമ്പോഴേക്കും വരുന്ന തൂക്കവ്യത്യാസം കണക്കിലെടുത്ത് സഹകരണ സംഘങ്ങള്‍ക്ക് നഷ്ടമുണ്ടാകാതിരിക്കാന്‍ വിലയുടെ ഏഴ് ശതമാനം നല്‍കും. കേടുവരുന്നവയ്ക്കായി 10 ശതമാനം തുക വേറെയും നല്‍കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ തോട്ടണ്ടി കൊല്ലത്ത് എത്തിച്ച ചെലവില്‍ നഷ്ടമുണ്ടായിട്ടുണ്ടങ്കില്‍ തുക അനുവദിക്കും.
സംഘങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് ഉല്‍പ്പാദനത്തിന് ഇന്‍സെന്റീവ് നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ കോര്‍പറേഷന്‍, കാപെക്‌സ് മാനേജിങ് ഡയറക്ടര്‍ ഡോ. രാജേഷ് രാമകൃഷ്ണന്‍, കശുമാവ് കൃഷി വികസന ഏജന്‍സി ചെയര്‍മാന്‍ സിരീഷ് കേശവന്‍, ജില്ലാ സഹകരണ ബാങ്ക് ജോയിന്റ് രജിസ്ട്രാര്‍ കെ ലസിത, കോര്‍പറേഷന്‍ ബോര്‍ഡംഗങ്ങളായ ജി ബാബു, അഡ്വ. ശൂരനാട് എസ് ശ്രീകുമാര്‍, സജി ഡി ആനന്ദ്, ബി സുജീന്ദ്രന്‍, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിങ്) വി ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.