സഹകരണ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ മാനദണ്ഡത്തില്‍ മാറ്റം വരുത്തി
ഉന്നത പഠനത്തിന് നല്‍കിവരുന്ന സഹകരണ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ മാനദണ്ഡത്തില്‍ മാറ്റം വരുത്തി സഹകരണ വകുപ്പ് ഉത്തരവിറക്കി. ബി-ടെക്, എം.ബി.എ., എം.സി.എ. എന്നീ കോഴ്‌സുകള്‍ക്ക് നല്‍കുന്ന ഇ.കെ.നായനാര്‍ കോഓപ്പറേറ്റീവ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ സ്‌കോളര്‍ഷിന്റെ മാദണ്ഡത്തിലാണ് മാറ്റം വരുത്തിയത്. കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ (കേപ്) ഡയറക്ടര്‍ നല്‍കിയ പുതിയ പ്രപ്പോസലിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
ബി.-ടെക് റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് ടു പരീക്ഷയ്ക്ക് 80ശതമാനമോ അതിലധികമോ മാര്‍ക്ക് നേടിയിരിക്കണം.ബി.-ടെക് ലാറ്ററല്‍ എന്‍ട്രിയാണെങ്കില്‍ ഡിപ്ലോമ പരീക്ഷയില്‍ 70 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. എം.ബി.എ., എം.സി.എ. കോഴ്‌സുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കണമെങ്കില്‍ ബിരുദ കോഴ്‌സിന് 70 ശതമാനമോ അതിന് മുകളിലോ മാര്‍ക്ക് ഉണ്ടാകണം.
രണ്ടുലക്ഷത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കില്ല. 2023-24 അക്കാദമിക വര്‍ഷം മുതലുള്ള പ്രവശനത്തിനാണ് പുതിയ മാനദണ്ഡം ഭാഗമാകുക.
[mbzshare]