സഹകരണ വാരാഘോഷത്തിന്റെ ഭാഗമായുള്ള കാലിക്കറ്റ് സിറ്റി ബാങ്കിന്റെ സെമിനാർ നാളെ.

adminmoonam

അറുപത്തിയേഴാമത് സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് നാളെ സെമിനാർ സംഘടിപ്പിക്കും. രാവിലെ 10.30 ന് നടക്കുന്ന സെമിനാർ കോഴിക്കോട് ജോയിന്റ് രജിസ്ട്രാർ ടി. ജയരാജൻ ഉദ്ഘാടനം ചെയ്യും.’സാമ്പത്തിക ഉൾപ്പെടുത്തലും ഡിജിറ്റലൈസേഷനും സാമൂഹ്യമാധ്യമങ്ങളും- സഹകരണ പ്രസ്ഥാനത്തിലൂടെ’ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ കൺസ്യൂമർ ഫെഡ് മുൻ മാനേജിങ് ഡയറക്ടർ ഡോക്ടർ എം. രാമനുണ്ണി വിഷയമവതരിപ്പിക്കും. ചടങ്ങിൽ ബാങ്ക് ചെയർമാൻ ജി. നാരായണൻകുട്ടി അധ്യക്ഷത വഹിക്കും.പ്ലാനിങ് അസിസ്റ്റന്റ് രജിസ്ട്രാർ അഗസ്തി മുഖ്യപ്രഭാഷണം നടത്തും. ചർച്ചയിൽ അസിസ്റ്റന്റ് രജിസ്റ്റർ എൻ. എം. ഷീജ, യൂണിറ്റ് ഇൻസ്പെക്ടർ സബീഷ് കുമാർ, ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ് എന്നിവർ പങ്കെടുക്കും.സെമിനാറിൽ ഗൂഗിൾമീറ്റിലൂടെ പങ്കെടുക്കാം.

https://meet.google.com/mhd-dpsj-nyzഈ ലിങ്കിലൂടെ സെമിനാറിൽ പ്രവേശിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Latest News