സഹകരണ വാരാഘോഷം: വിദ്യാര്‍ഥികള്‍ക്ക് 17 ന് പ്രസംഗ, പ്രബന്ധ മത്സരം
എഴുപതാമത് അഖിലേന്ത്യാ സഹകരണവാരാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് സര്‍ക്കിള്‍ സഹകരണയൂണിയന്‍ താലൂക്ക്തലത്തില്‍ സ്‌കൂള്‍, കോളേജ്, പാരലല്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രസംഗ, പ്രബന്ധമത്സരങ്ങള്‍ നടത്തുന്നു. ഒക്ടോബര്‍ 17 ചൊവ്വാഴ്ച രാവിലെ പത്തിന് തളിയിലെ സാമൂതിരിി ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപത്തെ ഇ.എം.എസ്. മെമ്മോറിയല്‍ സഹകരണ പരിശീലനകോളേജിലാണു മത്സരങ്ങള്‍.
പ്രസംഗത്തിനു അഞ്ചു മിനിട്ടും പ്രബന്ധരചനയ്ക്കു രണ്ടു മണിക്കൂറുമായിരിക്കും സമയം. കേരളത്തിലെ സഹകരണപ്രസ്ഥാനത്തെക്കുറിച്ചു പൊതുസ്വഭാവമുള്ള വിഷയങ്ങളായിരിക്കും നല്‍കുക. മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്കു ജില്ലാതല മത്സരത്തിലും ജില്ലാ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടുന്നവര്‍ക്കു സംസ്ഥാനതല മത്സരത്തിലും പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പഠിക്കുന്ന സ്ഥാപനത്തില്‍നിന്നുള്ള സാക്ഷ്യപത്രം കൊണ്ടുവരണം.
8,9,10 ക്ലാസ് വരെയുള്ളവര്‍ സ്‌കൂള്‍വിഭാഗത്തിലും പ്ലസ് വണ്‍, പ്ലസ്ടു, ബിരുദം, ബിരുദാനന്തരബിരുദം ( സഹകരണ പാരലല്‍കോളേജുള്‍പ്പെടെ ) വരെയുള്ളവര്‍ കോളേജ് വിഭാഗത്തിലുമാണ് ഉള്‍പ്പെടുക.