സഹകരണ വാരാഘോഷം ഉദ്ഘാടനം പാലക്കാട്ട്

moonamvazhi

69 -ാമതു അഖിലേന്ത്യാ സഹകരണ വാരാഘോഷം നവംബര്‍ 14 മുതല്‍ 20 വരെ നടക്കും. 14 നു പാലക്കാട് പിരായിരി ഹൈടെക് ഓഡിറ്റോറിയത്തില്‍ രാവിലെ പത്തു മണിക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും. സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യ പ്രഭാഷണം നടത്തും.

വി.കെ. ശ്രീകണ്ഠന്‍ എം.പി, എം.എല്‍.എ.മാരായ ഷാഫി പറമ്പില്‍, എ.പ്രഭാകരന്‍, മുഹമ്മദ് മുഹ്‌സിന്‍, പി.മമ്മിക്കുട്ടി, കെ.പ്രേംകുമാര്‍, കെ.ശാന്തകുമാരി, എന്‍.ഷംസുദ്ദീന്‍, പി.പി. സുമോദ്, കെ. ബാബു, കെ.ഡി. പ്രസേനന്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, പാലക്കാട് ജില്ലാ കളക്ടര്‍ മ്യൂണ്‍മയി ജോഷി, കോ-ഓപ്പറേറ്റീവ് ഓഡിറ്റ് ഡയറക്ടര്‍ ഷെറിന്‍ എം.എസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ പി. ഉദയന്‍, സഹകരണ സംഘം ജോയിന്റ് ഡയറക്ടര്‍ ബിജു ജേക്കബ്, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍മാരായ എം. പുരുഷോത്തമന്‍, പി. ജയദാസ്, കെ. സുരേഷ്, കെ. സുരേന്ദ്രന്‍, കെ.ജി. ബാബു എന്നിവര്‍ പങ്കെടുക്കും. സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ സ്വാഗതവും അഡീഷണല്‍ രജിസ്ട്രാര്‍ ഗ്ലാഡി ജോണ്‍ പുത്തൂര്‍ നന്ദിയും പറയും. രാവിലെ ഒമ്പതരയ്ക്കു സഹകരണ സംഘം രജിസ്ട്രാര്‍ പതാകയുയര്‍ത്തും.

നവകേരള നിര്‍മ്മിതിയില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ ഉച്ചയ്ക്ക് ഒന്നരയക്ക് സെമിനാര്‍ നടക്കും. സഹകരണ മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ടി.എം.തോമസ് ഐസക് വിഷയം അവതരിപ്പിക്കും. വി. ജോയ് എംഎല്‍എ, സഹകരണ സംരക്ഷണ സമിതി ചെയര്‍മാന്‍ കരകുളം കൃഷ്ണപിള്ള, ബി.പി. പിള്ള, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്, മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, പാലക്കാട് ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് കെ. ചന്ദ്രന്‍, കെ.സി.ഇ.യു ജനറല്‍ സെക്രട്ടറിമാരായ എന്‍.കെ. രാമചന്ദ്രന്‍, വി.എം. അനില്‍, കെ.സി.ഇ.യു ജില്ലാ പ്രസിഡന്റ് രമേഷ് കുമാര്‍, സി.ഇ.ഒ വര്‍ക്കിംഗ് പ്രസിഡന്റ് പൊന്‍പാറ കോയക്കുട്ടി എന്നിവര്‍ ചര്‍ച്ച നയിക്കും. പാലക്കാട് അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്ക് ചെയര്‍മാന്‍ ടി.കെ. നൗഷാദ് സ്വാഗതവും മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം. പുരുഷോത്തമന്‍ നന്ദിയും പറയും. തുടര്‍ന്ന് നാലു മുപ്പതിന് ഘോഷയാത്ര താരക്കോട്ട് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് കോട്ടമൈതാനത്ത് സമാപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News