സഹകരണ വകുപ്പിലെ ജൂനിയര്‍ ഇന്‍സ്പെക്ടര്‍ പരീക്ഷ; സാന്ദ്രയ്ക്ക് ഒന്നാം റാങ്ക്
കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലർക്കായ സാന്ദ്ര കെ.ബി. ആഹ്ലാദത്തിലാണ്.
സഹകരണ വകുപ്പിലെ ജൂനിയര്‍ ഇന്‍സ്പെക്ടര്‍മാരുടെ റാങ്ക് ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ സാന്ദ്രയ്ക്കാണ് ഒന്നാം റാങ്ക് കിട്ടിയത്.
ഒരു വർഷം തയാറെടുപ്പ് നടത്തിയാണ് സാന്ദ്ര പരീക്ഷക്കിരുന്നത്. തൻ്റെ പരിശ്രമത്തിന് ഇത്രയും വലിയൊരു വിജയമുണ്ടായതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് സാന്ദ്ര മൂന്നാം വഴിയോട് പറഞ്ഞു. ബാങ്കിലെ സഹപ്രവർത്തകൾ മധുരം നൽകി സാന്ദ്രയുടെ വിജയം ആഘോഷിച്ചു.
കളപ്പുരയ്ക്കല്‍ ബിജുവിന്റെയും ബീനയുടെയും മകളാണ് സാന്ദ്ര. പി. എസ്.ശ്രീനാഥാണ് ഭർത്താവ്.