സഹകരണ വകുപ്പിന്റെ വനിതാദിനാഘോഷവും പുസ്തക പ്രകാശനവും

Deepthi Vipin lal

സഹകരണ വകുപ്പും വനിതാഫെഡും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും സംയുക്തമായി മാര്‍ച്ച് എട്ടിനു അന്താരാഷ്ട്ര വനിതാ ദിനാഘോഷവും പുസ്തകപ്രകാശനവും നടത്തുന്നു. വൈകിട്ട് നാലിനു തിരുവനന്തപുരം ജവഹര്‍ സഹകരണഭവന്‍ ഓഡിറ്റോറിയത്തിലാണു പരിപാടി.

ചടങ്ങില്‍ മന്ത്രി അഡ്വ. ആന്റണി രാജു അധ്യക്ഷത വഹിക്കും. വനിതാദിന ഉദ്ഘാടനവും മികച്ച വനിതാ സഹകരണ സംഘങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണവും സഹകരണ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി വനിതാദിന സന്ദേശം നല്‍കും. എസ്.പി.സി.എസ്. ഭരണസമിതിയംഗം വി. സീതമ്മാള്‍ പുസ്തക പരിചയവും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ ഡോ. പി.എസ്. ശ്രീകല പുസ്തകപ്രകാശനവും നടത്തും. ഈ വല്ലിയില്‍ നിന്നു ചെമ്മേ ( സുധക്കുട്ടി ), ചെമ്പമുക്ക് ഷാപ്പ് ടി.എസ്. നമ്പര്‍ 1 ( ബി. ബിന്ദു ), ഹൗ ഓള്‍ഡ് ആര്‍ യു ( ഡോ. മിത്ര സതീഷ് ), അരശുപള്ളി ( വീണ ) എന്നീ പുസ്തകങ്ങളാണു പ്രകാശനം ചെയ്യുന്നത്. ഡി. കൃഷ്ണകുമാര്‍, എം. ബിനോയ് കുമാര്‍, ജ്യോതിപ്രകാശ്, രാധാകൃഷ്ണ വാരിയര്‍ എന്നിവര്‍ ആശംസ നേരും. വനിതാഫെഡ് ചെയര്‍പേഴ്‌സന്‍ അഡ്വ. കെ.ആര്‍. വിജയ സ്വാഗതവും സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹ് നന്ദിയും പറയും.

Leave a Reply

Your email address will not be published. Required fields are marked *

Latest News