സഹകരണ മേഖലയെ സംസ്ഥാന സർക്കാർ തകർക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

adminmoonam

പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും അത്താണിയായ സഹകരണ മേഖലയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തകർക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. തൃശ്ശൂർ പുന്നയൂർകുളം സർവീസ് സഹകരണ ബാങ്ക് വജ്ര ജൂബിലി ആഘോഷവും മുൻ സഹകരണ വകുപ്പ് മന്ത്രി സി എൻ ബാലകൃഷ്ണൻ സ്മാരക മന്ദിരവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. സാധാരണക്കാരന്റെ താങ്ങായി മാറുന്ന സഹകരണ മേഖലയെ തകർക്കാനേ, ടു ടയർ സംവിധാനം ഉപകരിക്കൂ എന്നും കേരള ബാങ്ക് സഹകരണമേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ആദായനികുതി വകുപ്പിന്റെ ഇടപെടലുകൾ സഹകരണമേഖലയെ വളരെ ഗുരുതരമായ രീതിയിൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. എന്നാൽ ഇതിനു വേണ്ടി സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാവപ്പെട്ടവരെ സഹായിക്കുന്ന കാര്യത്തിൽ പുന്നയുർക്കുളം സർവീസ് സഹകരണബാങ്കിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ബാങ്ക് പ്രസിഡണ്ട് പി.ഗോപാലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നവീകരിച്ച സൂപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം കെ.വി. അബ്ദുൾഖാദർ എംഎൽഎ നിർവഹിച്ചു. പൊതുപ്രവർത്തകരും സഹകാരികളുമായ ഒ. അബ്ദുറഹ്മാൻകുട്ടി, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ചാലിശ്ശേരി, ജോസ് വള്ളൂർ, മുസ്താഖ് അലി, പി.എ ആയിഷ, സി.ബി. ഗീത, ബാങ്ക് സെക്രട്ടറി എ.കെ. സതീഷ് കുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.