സഹകരണ മേഖലയുടെ സംരക്ഷണത്തിന് യോജിച്ച പോരാട്ടങ്ങള്‍ ഉയര്‍ന്ന്‌വരണം: മനയത്ത് ചന്ദ്രന്‍

moonamvazhi

സഹകരണം സംസ്ഥാന വിഷയം ആണെന്നിരിക്കെ കേരളത്തിലെ സഹകരണ രംഗത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടങ്ങള്‍ ഉയര്‍ന്ന് വരണമെന്ന് എല്‍.ജെ.ഡി. ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ താലൂക്ക് സമ്മേളനത്തിന്റെ സമാപന പരിപാടി ഇരിങ്ങത്ത് യു.പി.സ്‌കൂളില്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.സുനില്‍ അധ്യക്ഷത വഹിച്ചു. പ്രധിനിധി സമ്മേളനം കെ.സി.ഇ.സി സംസ്ഥാന പ്രസിഡന്റ് സി. സുജിത്ത് ഉദ്ഘാടനം ചെയ്തു. മലയില്‍ ബാലകൃഷ്ണന്‍ , രാമചന്ദ്രന്‍ കുയ്യണ്ടി ,ജെ.എന്‍ പ്രേംഭാസിന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, എടയത്ത് ശ്രീധരന്‍, കുനിയില്‍ രവീന്ദ്രന്‍ ,കെ.വി. വിനീതന്‍, ഷിബിന്‍രാജ്. ഒ, ടി.എന്‍. രാജന്‍, സുനില്‍ ഓടയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News