‘സഹകരണ മേഖലയും സൈബര്‍ കുറ്റകൃത്യങ്ങളും’ സൗജന്യ പഠന ക്ലാസ് നടത്തുന്നു
‘സഹകരണ മേഖലയും സൈബർ കുറ്റകൃത്യങ്ങളും’ എന്ന വിഷയത്തിൽ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് സൗജന്യ പഠന ക്ലാസ് നടത്തുന്നു. ജനുവരി 11 ബുധനാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ ബാങ്ക് ഒഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന സൗജന്യ പഠന ക്ലാസിൽ സഹകരണ സംഘം ജീവനക്കാർക്കും ഭരണസമിതി അംഗങ്ങൾക്കും പങ്കെടുക്കാവുന്നതാണ്.
കോഴിക്കോട് സൈബർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ ദിനേശ് കോറോത്ത് നയിക്കുന്ന പരിശീലന പരിപാടിയിൽ സൈബർ സെൽ എസ്.ഐ. അനിൽകുമാർ.ടി, സൈബർ പോലീസ് സിവിൽ ഓഫീസർമാരായ ബീരാജ്.കെ, രഞ്ജിത്ത്.ഒ എന്നിവർ പങ്കെടുക്കും. ബാങ്ക് ചെയർപേഴ്‌സൺ പ്രീമ മനോജ് അധ്യക്ഷയാകുന്ന ചടങ്ങിൽ എം.വി.ആർ കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും. ബാങ്ക് ഡയറക്ടർ ജി. നാരായണൻകുട്ടി മാസ്റ്റർ ചർച്ച നയിക്കും.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 9847412000 – ആർ.എസ്.വി.പി.
[mbzshare]