സഹകരണ മേഖലയിലെ സാങ്കേതിക പിന്നോക്കാവസ്ഥ ഇതുവരെ ഭീഷണി ആയിട്ടില്ലെന്ന് കൺസ്യൂമർ ഫെഡ് ചെയർമാൻ.

[email protected]

കേരളത്തിലെ സഹകരണ മേഖലയിലെ സാങ്കേതിക പിന്നോക്കാവസ്ഥ ഒരുതരത്തിലും ഇതുവരെ സഹകരണമേഖലയ്ക്ക് ഭീഷണിയായിട്ടില്ലെന്ന് കൺസ്യൂമർ ഫെഡ് ചെയർമാനും മുൻ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡണ്ടുമായ എം.മെഹബൂബ് പറഞ്ഞു. മൂന്നാംവഴി ഓൺലൈന്റെ ” സഹകരണ മേഖല സാങ്കേതികരംഗത്ത് പുറകിലോ” എന്ന ക്യാമ്പയിനിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ സഹകരണ ബാങ്കിലെ ഉപഭോക്താക്കളിൽ കൂടുതലും ഗ്രാമീണരും സാധാരണക്കാരുമാണ്. അവർക്ക് സഹകരണ ബാങ്കിൽ വലിയ വിശ്വാസമാണ്. അതുകൊണ്ടുതന്നെ അതാതു പ്രദേശത്തുള്ള സഹകരണബാങ്കുകളിലെ സേവനങ്ങളിൽ അവർ തൃപ്തരാണ്. ഈ മേഖലയിൽ കഴിഞ്ഞ കാലങ്ങളിൽ നടന്ന കടന്നാക്രമണത്തെ കക്ഷിരാഷ്ട്രീയത്തിനതീതമായി ഒറ്റക്കെട്ടായാണ് സഹകാരികൾ നേരിട്ടത്. ഈ രംഗത്ത് വിപ്ലവകരമായ പുരോഗതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിനെ കണ്ടില്ലെന്ന് നടിക്കാനാവില്ല.

പ്രതിദിനമെന്നോളം എൻ.ആർ.ഐ പണം സഹകരണ ബാങ്കിൽ നിക്ഷേപിക്കുന്നത് കൂടിവരികയാണ്. ജനങ്ങൾക്കുള്ള വിശ്വാസ്യതയാണ് ഇത് ബോധ്യപ്പെടുത്തുന്നത്. സഹകരണ ബാങ്കുകളിൽ ട്രാൻസാക്ഷനും ബിസിനസും ഡെപ്പോസിറ്റും കൂടിവരികയാണ്. സാങ്കേതികമായി ഒരുപാട് മുന്നേറാനുണ്ടെങ്കിലും സാധാരണക്കാരുടെ അത്താണിയായ സഹകരണബാങ്കിലെ ചെറിയ ചെറിയ പരിമിതികളെ ഉൾക്കൊള്ളാൻ ജനങ്ങൾ തയ്യാറാണ്. സാങ്കേതികമായി മുന്നേറാൻ ആവശ്യമായ സഹായങ്ങൾ വകുപ്പും സർക്കാരും ചെയ്യുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം. താമസിയാതെ സഹകരണ ബാങ്കിംഗ് രംഗം ഒരു ഏകീകൃത സോഫ്റ്റ്‌വെയറിനു കീഴിൽ കൊണ്ടുവരാൻ സാധിക്കുമെന്നാണ് ഞാൻ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News