സഹകരണ മേഖലയിലെ റിസര്‍വ് ബാങ്ക് നിയന്ത്രണം : 14 നു തിരുവനന്തപുരത്ത്ഓപ്പണ്‍ഫോറം
‘ സഹകരണ മേഖലയിലെ റിസര്‍വ് ബാങ്ക് നിയന്ത്രണം ; നിര്‍ദേശങ്ങളും പരിഹാരങ്ങളും ‘ എന്ന വിഷയത്തില്‍ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ ഓപ്പണ്‍ഫോറം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 14 നു തിരുവനന്തപുരം സ്റ്റാച്യൂവിലെ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ പത്തു മണിക്കാണു പരിപാടി.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓപ്പണ്‍ഫോറം ഉദ്ഘാടനം ചെയ്യും. മുന്‍ സഹകരണ മന്ത്രി ജി. സുധാകരന്‍, മുന്‍ കേരള പ്ലാനിങ് ബോര്‍ഡംഗം സി.പി. ജോണ്‍, കരകുളം കൃഷ്ണപിള്ള ( സഹകരണ ജനാധിപത്യവേദി ), ആര്‍.ബി.ഐ. റിട്ട. മാനേജര്‍ ഗോപകുമാരന്‍ നായര്‍, ഹൈക്കോടതി അഭിഭാഷകന്‍ ഡോ. പ്രദീപ് കെ.പി, മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ബിജു പരവത്ത്, മലയാള മനോരമ സീനിയര്‍ കറസ്‌പോണ്ടന്റ് മനോജ് കടമ്പാട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.കെ. ജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി രജീഷ്‌കുമാര്‍ എം. എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും.