സഹകരണ മേഖലയിലെ കേന്ദ്ര കടന്നുകയറ്റം അവസാനിപ്പിക്കണം: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍
ഭരണഘടന പ്രകാരം പൂര്‍ണമായും സംസ്ഥാന വിഷയമായ സഹകരണ മേഖലയില്‍ പിടിമുറുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ കല്‍പ്പറ്റ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പി സാലിഹ അധ്യക്ഷത വഹിച്ചു.
എസ് വിശ്വേശ്വരന്‍ പതാക ഉയര്‍ത്തി. ഏരിയാ സെക്രട്ടറി ജോമോന്‍ ജോര്‍ജ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഇ കെ പ്രേംജിത്ത് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ എ പ്രതീഷ്, പി കെ ഇന്ദിര, ശ്രീജിത്ത് കരിങ്ങാളി, അനാമിക മരിയ ബാബു, പി സി മജീദ്, കെ സുരേഷ് ബാബു, ടി കെ ഗീത, എ ആര്‍ ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: പി സാലിഹ (പ്രസിഡന്റ്), ആര്യ വി ചിദംബരം, രാജു ടി എസ് (വൈസ് പ്രസിഡന്റുമാര്‍), ജോമോന്‍ ജോര്‍ജ് (സെക്രട്ടറി), ഡോ. ഇ ആര്‍ പ്രവീണ്‍കുമാര്‍, സി സ്വര്‍ണ (ജോ. സെക്രട്ടറിമാര്‍), എ ആര്‍ ശ്രീജിത്ത് (ട്രഷറര്‍), ടി കെ ഗീത ( വനിതാ കമ്മിറ്റി കണ്‍വീനര്‍).