സഹകരണ മേഖലയിലെ ഏറ്റവും വലിയ അപ്പാർട്ട്മെന്റ് പ്രൊജക്ട് തലസ്ഥാനത്ത്.

adminmoonam

സഹകരണ മേഖലയിലെ ഏറ്റവും വലിയ അപ്പാർട്ട്മെന്റ് പ്രോജക്ട് തലസ്ഥാനത്ത് ലാഡർ ഒരുക്കുന്നു.ഏഴു വർഷം കൊണ്ട് നിർമ്മാണമേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചാണ് ലാഡർ പുതിയ പ്രൊജക്ട് അവതരിപ്പിക്കുന്നത്.തിരുവനന്തപുരം പാങ്ങാപാറയിൽ രണ്ട് ടവറുകളിൽ ആയി 222 ഫ്ലാറ്റുകളോടെ ലാഡർ ആരംഭിക്കുന്ന പാർപ്പിട സമുച്ചയമാണ് ക്യാപിറ്റൽ ഹിൽ.
സിമ്മിംഗ് പൂൾ,ആംഫി തിയേറ്റർ, ജിം,ലൈബ്രറി കളിസ്ഥലങ്ങൾ എന്നീ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ക്യാപിറ്റൽ ഹിൽ ഒരുക്കുന്നത്.പതിനെട്ട് നിലകളിലുള്ള ക്യാപിറ്റൽ ഹിൽ ന്റെ 8 നിലകളുടെ പണി ഇതിനകംതന്നെ പൂർത്തീകരിച്ചു.ഫ്ളാറ്റുകളുടെ വിൽപ്പനയുടെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ലാഡർ ചെയർമാൻ സി. എൻ. വിജയകൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News