സഹകരണ ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ ജനാധിപത്യ വിരുദ്ധം – അഡ്വ:വി. എസ്. ജോയ്
സംസ്ഥാന നിയമസഭ സബ്‌ജെക്ട് കമ്മിറ്റിക്ക് വിട്ട സഹകരണ സമഗ്ര ഭേദഗതി നിയമം ജനാധിപത്യ വിരുദ്ധവും സഹകരണ മേഖലയെ ഇല്ലാതാക്കുന്നതാണെന്നും ഇതിലെ വ്യവസ്ഥകള്‍ ഭൂരിഭാഗവും ഉദ്യോഗസ്ഥ മേധാവിത്തത്തിനും രാഷ്ട്രീയ ഇടപെടലുകള്‍ക്കും കാരണമാകുമെന്നും മലപ്പുറം ഡി. സി. സി. പ്രസിഡന്റ് അഡ്വ:വി. എസ്. ജോയ് പറഞ്ഞു.
കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 35-ാമത് ജില്ലാ സമ്മേളനം മലപ്പുറം ജില്ലാ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ സ്ഥാപനങ്ങളെയും ജീവനക്കാരെയും ഏറെ ദോഷകരമായി ബാധിക്കുന്ന നിയമത്തില്‍ കാതലായ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് എം. രാമദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ യു. ഡി. എഫ്. ചെയര്‍മാന്‍ പി. ടി. അജയ്‌മോഹന്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. കെ. പി. സി. സി. ജനറല്‍ സെക്രട്ടറി ആലിപ്പറ്റ ജമീല സമ്മേളന പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് പി. കെ. വിനയകുമാര്‍,ജനറല്‍ സെക്രട്ടറി ഇ. ഡി. സാബു, സംസ്ഥാന സെക്രട്ടറിമാരായ ടി. വി. ഉണ്ണികൃഷ്ണന്‍, സി. കെ. മുഹമ്മദ് മുസ്തഫ, ബിനു കാവുങ്ങല്‍, സി. വി. അജയന്‍, പ്രേംകുമാര്‍ കൊല്ലം, സബാദ് കരുവാരകുണ്ട്, ഫൈസല്‍ പന്തല്ലൂര്‍, മുഹമ്മദ് കോയ, അബ്ദുള്‍ അസീസ് കുറ്റിപ്പുറം, കെ. പ്രീതി, കന്മനം ബഷീര്‍, രാജാറാം പൊന്നാനി, സമദ് എടപ്പറ്റ എന്നിവര്‍ സംസാരിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് സംസ്ഥാന പ്രസിഡന്റ് പി. കെ. വിനയകുമാര്‍ ഉപഹാരങ്ങള്‍ വിതരണവും ചെയ്തു.
[mbzshare]