സഹകരണ ബാങ്കുകളിൽ ആധുനിക സേവനങ്ങൾ നടപ്പാക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.

adminmoonam

 

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ആധുനിക സേവനങ്ങൾ നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കാലഘട്ടത്തിനനുസരിച്ച് സഹകരണമേഖല മാറിയില്ലെങ്കിൽ പിന്തള്ളപ്പെടും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ആലപ്പുഴ മുതുകുളം സർവീസ് സഹകരണ ബാങ്കിൽ ഡിജിറ്റൽ സേവനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡണ്ട് ബി. വേലായുധൻ തമ്പി അധ്യക്ഷത വഹിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.ആനന്ദൻ, ജെ. ദാസൻ, ബബിത ജയൻ, മീരാഭായി, വി.രാജീവ്, എൻ.സുഭാഷ് കുമാർ, കെ. സി.തോമസ് എന്നിവർ സംസാരിച്ചു.
ആധാർ എനേബിൾഡ് പെയ്മെന്റ് സിസ്റ്റം( എ.ഇ.പി.എസ് ) ഡൊമസ്റ്റിക് മണി ട്രാൻസ്ഫർ(ഡി.എം.ടി), ഭാരത് ബിൽ പെയ്മെന്റ് സിസ്റ്റം(ബി.ബി.പി.എസ്) എന്നീ ഡിജിറ്റൽ സേവനങ്ങളുടെ ഉദ്ഘാടനമാണ് പ്രതിപക്ഷനേതാവ് നിർവഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News