സഹകരണ ബാങ്കുകളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെ ജോലി നേടുന്നതു തടയാന്‍ നടപടി
സഹകരണ സംഘങ്ങളിലും ബാങ്കുകളിലും വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ജോലി നേടുന്നതു തടയാന്‍ നടപടി വരുന്നു.
സംഘങ്ങളിലും ബാങ്കുകളിലും പുതുതായി പ്രവേശിക്കുന്ന ജീവനക്കാരുടെ സേവന പുസ്തകവും സര്‍ട്ടിഫിക്കറ്റുകളും അസ്സല്‍ രേഖകളുമായി പരിശോധിച്ച് നിജസ്ഥിതി ബോധ്യപ്പെട്ട ശേഷം അതതു താലൂക്ക് അസി. രജിസ്ട്രാര്‍മാര്‍ മേലൊപ്പു വെയ്‌ക്കേണ്ടതാണെന്നു സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിട്ടു. വ്യാജ സര്‍ട്ടിഫിക്കറ്റുപയോഗിച്ച് നിയമനം നേടുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികള്‍ കിട്ടുന്നതിനാലാണ് ഈ നടപടി.