സഹകരണ പരീക്ഷ ബോർഡ് പരിഷ്കരണം- 3അംഗ സമിതിയെ നിയമിച്ചു.

adminmoonam

സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിന്റെ മത്സരപരീക്ഷ രീതി സംബന്ധിച്ച് സമഗ്ര പരിഷ്കരണത്തിനായി മൂന്നംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചു. സഹകരണ സ്ഥാപനങ്ങളിലെ വിവിധ നിയമനങ്ങൾക്ക് ആയി സംസ്ഥാന സഹകരണ പരീക്ഷാ ബോർഡ് നടത്തിവരുന്ന മത്സരപരീക്ഷ സംവിധാനം കാലികമായി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കമ്മിറ്റിയെ നിയോഗിച്ചതെന്ന് ഉത്തരവിൽ പറയുന്നു. ഇത് സംബന്ധിച്ച് സമഗ്രമായ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ആണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. സഹകരണ പരീക്ഷാ ബോർഡ് ചെയർമാൻ, ചെയർമാനായും റിട്ടയേഡ് അഡീഷണൽ രജിസ്ട്രാർ കെ വി പ്രശോഭ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കേരള സർവകലാശാല റിട്ടയേഡ് ഡയറക്ടർ ഡോക്ടർ കെ. രാജൻ എന്നിവർ അംഗങ്ങളും ആയാണ് സമിതി രൂപീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News