സഹകരണ പരീക്ഷാ ബോർഡ് നടത്തുന്ന പരീക്ഷ ഈ മാസം 19,20 തീയതികളിൽ.

adminmoonam

സഹകരണ പരീക്ഷാ ബോർഡ് നടത്തുന്ന പരീക്ഷകൾ ഈ മാസം 19,20 തീയതികളിൽ നടക്കും.സഹകരണ സർവീസ് പരീക്ഷ ബോർഡിന്റെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കുള്ള ഒഎംആർ പരീക്ഷ ഈ മാസം 19ന് നടക്കും. 6/2019, 7/2019 വിജ്ഞാപന പ്രകാരമുള്ള ഒഴിവുകളിലേക്കുള്ള പരീക്ഷയാണ് 19നു നടത്തുന്നത്. സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്കുള്ള പരീക്ഷ 19ന് രാവിലെയും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ഉള്ള പരീക്ഷ അന്നുതന്നെ ഉച്ചക്ക് ശേഷവും നടക്കും.

1.5.2020 ലെ2/2020 നമ്പർ വിജ്ഞാപന പ്രകാരം ഉള്ള അസിസ്റ്റന്റ് ജനറൽ മാനേജർ തസ്തികയുടെ ഒഎംആർ പരീക്ഷ ഈ മാസം 20ന് രാവിലെയാണ് നടക്കുക. ചില പരീക്ഷ കേന്ദ്രങ്ങൾ മാറിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0471 2468690, 2468670 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.


Leave a Reply

Your email address will not be published. Required fields are marked *

Latest News