സഹകരണ നിയമവും ചട്ടങ്ങളും സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ കമ്മിറ്റി രൂപീകരിച്ചു.
സഹകരണ നിയമവും ചട്ടങ്ങളും സമഗ്രമായി പരിഷ്കരിക്കാൻ സർക്കാർ കമ്മിറ്റി രൂപീകരിച്ചു.
സഹകരണ മേഖലയിൽ ഉണ്ടായ മാറ്റങ്ങൾക്കനുസൃതമായി ഭാവി വികസനത്തിന് അംഗീകാരം നൽകുന്ന രീതിയിൽ കേരള സഹകരണ സംഘം നിയമവും ചട്ടങ്ങളും സമഗ്രമായി പരിഷ്കരിക്കുന്നതിന് കമ്മറ്റി രൂപീകരിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാർ അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിൽ 9 അംഗ കമ്മിറ്റി രൂപീകരിച്ച് സർക്കാർ ഉത്തരവായി.
അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വക്കേറ്റ് കെ.കെ. രവീന്ദ്രനാഥ്, അയിരൂപാറ ഫാർമേഴ്സ് സർവീസ് സഹകരണ സംഘത്തിലെ അഡ്വക്കേറ്റ് എം. രാജഗോപാലൻ നായർ, മുൻ എം.എൽ.എ. അഡ്വക്കേറ്റ് കെ. ശിവദാസൻ നായർ, അബ്ദുൽ ഹമീദ് എം. എൽ.എ, മുൻ എം.എൽ.എ അഡ്വക്കേറ്റ് എം.എം.മോനായി , മുൻ എം.എൽ.എ കെ.ആർ. ചന്ദ്രമോഹൻ, റിട്ടയേഡ് സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർ പി.ആർ.രാജേഷ്, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്. മധുസൂദനൻ, സഹകരണ വകുപ്പ് ലോ ഓഫീസർ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.