സഹകരണ നിക്ഷേപ സമാഹരണ യജ്ഞം ജനുവരി 1മുതൽ 31 വരെ: 6000 കോടി ലക്ഷ്യം.

adminmoonam

സഹകരണ നിക്ഷേപ സമാഹരണ യജ്ഞം-2020 ജനുവരി ഒന്നുമുതൽ 31 വരെ നടക്കും. നിക്ഷേപ സമാഹരണ ക്യാമ്പയിനും അംഗത്വ ക്യാമ്പയിനും ഇതോടൊപ്പം നടക്കും. സഹകരണ വായ്പാ മേഖലയിലെ നിക്ഷേപ തോത് വർദ്ധിപ്പിക്കുക, യുവതലമുറയെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് കൂടുതലായി ആകർഷിക്കുക, എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

കേരള സംസ്ഥാന സഹകരണ ബാങ്ക്, സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്, പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകൾ, പ്രാഥമിക സഹകരണ കാർഷിക വായ്പാ സംഘങ്ങൾ, സർവീസ് സഹകരണ ബാങ്കുകൾ, ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കുകൾ, അർബൻ ബാങ്കുകൾ, എംപ്ലോയീസ് സഹകരണ സംഘങ്ങൾ, മറ്റ് വായ്പാ സഹകരണ സംഘങ്ങൾ, അംഗങ്ങളിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്ന മറ്റ് വായ്പേതര സഹകരണ സംഘങ്ങൾ എന്നിവയെല്ലാം ഈ ക്യാമ്പയിനിൽ ഭാഗമാകും.

“സഹകരണ നിക്ഷേപം കേരള ബാങ്കിന് കരുത്തേകുവാൻ” എന്നതാണ് 2020ലെ നിക്ഷേപ സമാഹരണ ക്യാമ്പയിന്റെ മുദ്രാവാക്യം. 6000 കോടി രൂപയാണ് ഒരു മാസം കൊണ്ട് സമാഹരിക്കാൻ വകുപ്പ് ലക്ഷ്യമിടുന്നത്. നിക്ഷേപത്തിന് സഹകരണസംഘം രജിസ്ട്രാർ നിർദ്ദേശിക്കുന്ന പലിശ നൽകാവുന്നതാണ്. യുവജനങ്ങളെ സഹകരണസംഘങ്ങളിലെ അംഗങ്ങളാകാൻ പ്രത്യേകം ക്യാമ്പയിനുകൾ നടത്തണം. ക്യാമ്പയിനിൽ കേരള ബാങ്ക് വരുമ്പോൾ ഉണ്ടാകുന്ന ഗുണങ്ങളെ സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കണം. ക്യാമ്പയിൻ എല്ലാവിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്ന രീതിയിൽ സംഘടിപ്പിക്കണം ഇതിനായി സംസ്ഥാന,ജില്ലാ, സർക്കിൾ തലത്തിൽ കമ്മറ്റികൾ രൂപീകരിക്കണം. ഓരോ ജില്ലയും സമാഹരിക്കേണ്ട നിക്ഷേപത്തെ സംബന്ധിച്ച ടാർജറ്റും വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News