സഹകരണ ജീവനക്കാർ പ്രതിഷേധ സമരം നടത്തി.

adminmoonam

കേരള കോ ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ടിന്റെയും കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷന്റെയും നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ സമരം നടത്തി. സഹകരണ മേഖലയോടും ജീവനക്കാരോടുമുള്ള അവഗണനയിൽ പ്രതിഷേധിച്ചായിരുന്നു ഇരു സംഘടനകളുടെയും സമരം. എംപ്ലോയീസ് ഫ്രണ്ട്, അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസുകൾക്ക് മുന്നിലാണ് പ്രതിഷേധിച്ചത്. സംസ്ഥാനത്തെ മുഴുവൻ എ.ആർ ഓഫീസുകൾക്ക് മുന്നിലും സമരം നടന്നു. എംഎൽഎമാർ ഉൾപ്പെടെയുള്ളവർ വിവിധ എ.ആർ ഓഫീസുകൾക്ക് മുന്നിൽ സമരം ഉദ്ഘാടനം ചെയ്തു.

സഹകരണ മേഖലയോടുള്ള സർക്കാരിന്റെയും,
സഹകരണ വകുപ്പിൻ്റെയും നിഷേധാത്മക സമീപനത്തിനെതിരെ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ സായാഹ്ന നിൽപ്പ് സമരമാണ് നടത്തിയത്.



ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക ,കുടിശ്ശികയുള്ള രണ്ടു ഗഡു ക്ഷാമബത്ത ഉടൻ അനുവദിക്കുക ,
പ്രാഥമിക വായ്പ സംഘങ്ങളുടെ അവധി പുന: ക്രമീകരിക്കുക , സബ്സ്റ്റാഫ് പ്രമോഷൻ 1: 4 എന്നത് യുക്തിസഹമാക്കി ചട്ടം ഭേദഗതി ചെയ്യുക ,സുരക്ഷ പെൻഷൻ ഇൻസെൻറീവ് കുടിശ്ശിക ഉടൻ അനുവദിക്കുക , റിസ്ക് ഫണ്ട് ആനുകൂല്യം കാലതാമസമില്ലാതെ അനുവദിക്കുക ,
വർഷങ്ങളായി കുടിശ്ശികയുള്ള കാർഷിക സബ്സിഡി ഉടൻ അനുവദിക്കുക , സഹകരണ സ്ഥാപനങ്ങളെ കറവപ്പശുവാക്കുന്ന സർക്കാർ നയം പുനഃപരിശോധിക്കുക , സംഘങ്ങളെ നഷ്ടത്തിലേക്ക് തള്ളിവിടുന്ന സർക്കാർ നയം തിരുത്തുക ,കലക്ഷൻ ഏജൻറ്മാരോടും അപ്രൈസർ മാരോടുമുള്ള സർക്കാരിന്റെ നിലപാട് മാറ്റുക .അർബൻ ബാങ്കുകൾക്ക് ” സൂപ്പർഗ്രേഡ്”ഉടൻടപ്പിലാക്കുക.തുടങ്ങിയവയ്യായിരുന്നു ആവശ്യങ്ങൾ.

Leave a Reply

Your email address will not be published.