സഹകരണ ജീവനക്കാർക്കുള്ള പരീക്ഷ നടത്താൻ പുറത്തു നിന്നുള്ള 56 ഏജൻസികളെ നിയമിച്ചു
പി.എസ്.സി, സഹകരണ പരീക്ഷാ ബോർഡ് എന്നിവ മുഖേനയല്ലാതെ തിരഞ്ഞെടുക്കപ്പെടേണ്ട സഹകരണ ജീവനക്കാർക്കുള്ള പരീക്ഷ നടത്തുന്നതിന് പ്രാഗത്ഭ്യവും ആധികാരികതയുമുള്ള ബാഹ്യ ഏജൻസികളെ നിയമിച്ചു കൊണ്ട് സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിട്ടു. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ 56 ഏജൻസികളാണ് പട്ടികയിലുള്ളത്. നിലവിലുള്ള ഏജൻസികളുടെ കാലാവധി 2023 ഡിസംബർ 31 ന് അവസാനിച്ചതിനാലാണ് പുതിയ പട്ടിക തയാറാക്കിയിരിക്കുന്നത്.
പുതിയ പട്ടികയുടെ കാലാവധി 2024 ഡിസംബർ 31 വരെയായിരിക്കും. ഈ ഏജൻസികളെക്കുറിച്ച് വല്ല പരാതികളും ഉണ്ടാവുകയും അവ ശരിയാണെന്നു ബോധ്യപ്പെടുകയും ചെയ്താൽ അംഗീകാരം റദ്ദാക്കുമെന്നു രജിസ്ട്രാർ അറിയിച്ചു.
ഏജൻസികളുടെ പട്ടിക അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക : Outside Agency Order-2024-03-02-2024.