സഹകരണ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തിലെ അപാകത പരിഹരിക്കണം

Deepthi Vipin lal

പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിച്ചു കൊണ്ടുള്ള ഫെബ്രുവരി 15ലെ 32/2021 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവിലെ അപാകതകള്‍ പരിഷ്‌കരിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റര്‍ സംസ്ഥാന പ്രസിഡന്റ് ഹനീഫ പെരിഞ്ചീരിയും സെക്രട്ടറി വി.കെ.ഹരികുമാറും സഹകരണ വകുപ്പ് മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

ശമ്പള പരിഷ്‌കരണത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം താഴെ പറയുന്ന ഭേദഗതികളും കൂടി വരുത്തണമെന്ന് കത്തില്‍ പറയുന്നു.


1) ശമ്പള പരിഷ്‌കരണത്തില്‍ ഉള്‍പ്പെടുന്ന എല്ലാ ജീവനക്കാര്‍ക്കും കുറഞ്ഞത് ഒരു ഇന്‍ക്രിമെന്റിന്റെ വെയ്‌റ്റേജ് ആനുകൂല്യമെങ്കിലും അനുവദിക്കണം. ഒന്ന് മുതല്‍ മൂന്ന് വര്‍ഷം വരെ സേവനമുള്ള ജീവനക്കാര്‍ക്ക് നിലവില്‍ വെയ്‌റ്റേജ് ആനുകൂല്യം ലഭിക്കാത്ത സാഹചര്യമുണ്ട്.
2) ശമ്പള സ്‌കെയിലുകളിലെ സ്റ്റേജ് തയ്യാറാക്കിയതിലെ അപാകത കാരണം ഉയര്‍ന്ന നിരക്കുകളില്‍ പരിഷ്‌ക്കരണം നടപ്പിലാക്കാന്‍ കഴിയില്ല. പുതിയ സ്ലാബുകള്‍ അനുവദിച്ച് നിര്‍ബന്ധമായും ഉത്തരവുണ്ടാകണം.

ഉദാ:- നിലവിലുള്ള മാസ്റ്റര്‍ സ്‌കെയിലില്‍ 54450 രൂപക്ക് മുകളില്‍ അടിസ്ഥാന ശമ്പളമുള്ളവര്‍ക്ക് പരിഷ്‌കരിച്ച ശമ്പളം നിര്‍ണ്ണയം നടത്തുന്നതിന് പുതിയ ശമ്പള സ്‌കെയിലുകളില്‍ സ്റ്റേജുകളില്ല.

3) മുന്‍ പരിഷ്‌ക്കരണ ഉത്തരവില്‍ അനുവദിച്ചത് പോലെ ഫിറ്റ്‌മെന്റ് ബെനിഫിറ്റ് മിനിമം സംഖ്യ പ്രഖ്യാപിക്കണം.
4) മുന്‍കാലങ്ങളി ലുള്ളത് പോലെ ശമ്പള പരിഷ്‌ക്കരണത്തിലൂടെ ലഭ്യമാകുന്ന തുകക്ക് മുകളില്‍ സര്‍വ്വീസ് വെയ്‌റ്റേജ് കണക്കാക്കുന്ന രീതി അവലംബിക്കണം.
5) ഫിക്‌സേഷനുമായി ബന്ധപ്പെട്ട് സഹകരണ രജ്‌സ്ട്രാറുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണം.
6) കുടിശ്ശികയായ ക്ഷാമബത്ത ശമ്പള പരിഷ്‌കരണത്തോടൊപ്പം ആറാമത്തെ ഭേദഗതിയും ഉത്തരവുണ്ടാകണം.

Leave a Reply

Your email address will not be published. Required fields are marked *

Latest News