സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതി പരിഷ്‌ക്കരിക്കണം -സി ഇ ഒ
പെന്‍ഷന്‍ ഫണ്ടിലേക്ക് അടവാക്കുന്ന വിഹിത സംഖ്യക്കാനുപാതികമായി പെന്‍ഷന്‍ ലഭിക്കുന്ന വിധം സഹകരണ ജീവനക്കാരുടെ സ്വാശ്രയ പെന്‍ഷന്‍ പദ്ധതി പരിഷ്‌ക്കരിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (സി.ഇ.ഒ) സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു. സംഘങ്ങളുടെ തരം തിരിവ്, സംഘം അടക്കുന്ന വിഹിത സംഖ്യ, ജീവനക്കാരന്റെ തസ്തികയും കേഡറും തുടങ്ങിയവയൊന്നും പരിഗണിക്കാതെ പെന്‍ഷന്‍ നിര്‍ണ്ണയിക്കുന്ന നിലവിലുള്ള രീതി അശാസ്ത്രീയമാണ്. പെന്‍ഷന്‍ കണക്കാക്കുന്നതിന് സീലിങ്ങ് നിലനില്‍ക്കുമ്പോള്‍ത്തന്നെ പെന്‍ഷന്‍ ഫണ്ടിലേക്ക് വിഹിതം അടക്കുന്നതിന് സീലിങ്ങ് ബാധകവുമല്ല.
പെന്‍ഷന്‍ ഫണ്ടിലേക്കുള്ള വിഹിത സംഖ്യയുടെ തോത് വര്‍ദ്ധിപ്പിക്കുന്നതിന്നാനുപാതികമായി പെന്‍ഷന്‍തുക വര്‍ദ്ധിക്കുന്നില്ല. പദ്ധതി യുക്തിസഹമാക്കി പെന്‍ഷന്‍ അനുവദിക്കുന്നതിലെ വിവേചനം അവസാനിപ്പിക്കണം – സമിതി ആവശ്യപ്പെട്ടു. പി. മുഹമ്മദ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. കെ. മുഹമ്മദലി, മുസ്തഫ ചൂര്യോട്ട്, മൊയ്തു പടിഞ്ഞാറത്തറ, എന്‍. അലവി , എം. കെ. മുഹമ്മദലി, അന്‍വര്‍ താനാളൂര്‍, പി. ടി. മനാഫ്, ജാഫര്‍ മാവൂര്‍, അഷറഫ് മടക്കാട്, എന്‍.വി. കോയ, ഫൈസല്‍ കളത്തിങ്ങല്‍, ഹാരിസ് ആമിയന്‍, കെ.പി. അഷറഫ്, റഷീദ് മുത്തനില്‍, എം.കെ. മുഹമ്മദ് നിയാസ്, ഷറീന കോയ, നജ്മുദ്ദീന്‍ വാഴക്കാട്, ജബ്ബാര്‍ പള്ളിക്കല്‍, ഇഖ്ബാല്‍ കത്തറമ്മല്‍, വി.പി ഇബ്രാഹീം, പി.ടി. സലാഹു, കെ.ബദറു സ്മാന്‍, എം. അയ്യപ്പന്‍ എന്നിവര്‍ പങ്കെടുത്തു.