സഹകരണ ജനാധിപത്യ വേദി ദ്വിദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു
സഹകരണ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ജില്ലാ നേതൃപഠന ക്യാമ്പ് സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നടന്ന പരിപാടി ചെയർമാൻ കരകുളം കൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. പുതു തലമുറയെ ആകർഷിക്കാൻ പ്രാഥമിക സഹകരണ സംഘങ്ങളെ ആധുനിക വത്കരിക്കണമെന്നും ഇതിനായി സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ അധ്യക്ഷനായിരുന്നു.
സഹകരണ മേഖലയിലെ പുതിയ പ്രതിസന്ധികളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ എൽ.ജി.സുനിൽകുമാറും വ്യക്തിത്വം വികസനം സംബന്ധിച്ച് പി.വി സുരേന്ദ്രനാഥും സഹകരണ മേഖലയിലെ സമഗ്ര ഭേദഗതികൾ എന്ന വിഷയത്തിൽ വി.എ.രാജനും സഹകരണ സംഘങ്ങളുടെ ഭരണ നിർവഹണം എന്ന വിഷയത്തിൽ ഒ.ദാമോദരനും ക്ലാസെടുത്തു.
മുതിർന്ന സഹകാരി പി.പി ഗംഗാധരൻ നായർ, കെ.ആർ കണ്ണൻ, കെ.വി.നാരായണൻ, ടി.വി. കോരൻ, സി.മാധവൻ, റിട്ട. അഡീഷണൽ രജിസ്ട്രാർ സി. കുഞ്ഞിക്കണ്ണൻ എന്നിവരെ ആദരിച്ചു. സമാപന സമ്മേളനം കെ.പി.സി.സി.ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.
സി.കെ.ശ്രീധരൻ, കെ.പി.ബേബി, എം സി .ജോസ്, പി.കെ.വിനയകുമാർ, സി.വിനോദ്കുമാർ, എം.അസിനാർ, പി.കെ.വിനോദ്കുമാർ, ഇ. രുദ്ര കുമാരി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.