സഹകരണ ചട്ടം ഭേദഗതി പിന്‍വലിക്കണം – ഐ.എന്‍.ടി.യു.സി
സഹകരണ ജീവനക്കാരുടെ പ്രമോഷന്‍ സാധ്യതകള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന സഹകരണ ചട്ടം ഭേദഗതി പിന്‍വലിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സഹകരണ മേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ടി ഏറെ പ്രയത്‌നിക്കുന്നത് സഹകരണ ജീവനക്കാരാണ്. സബ് സ്റ്റാഫ് ജീവനക്കാര്‍ക്ക് പെന്‍ഷനാകുന്നതു വരെ പെന്‍ഷന്‍ ഒന്നും ലഭിക്കാത്ത നിലയിലാണ് പുതിയ ഭേദഗതി. നേടിയെടുത്ത ആനുകൂല്യങ്ങള്‍ ഒന്നൊന്നായി തകര്‍ത്തെറിയുന്ന നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ക്കിംഗ് പ്രസിഡന്റ് എസ്.ആര്‍. ഹാരിസും പറഞ്ഞു.