സഹകരണ കാര്‍ഷിക നേഴ്സറി ഉദ്ഘാടനം ചെയ്തു
കോഴിക്കോട് ജില്ലാ കാര്ഷികോല്പാദന വിപണന സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കല്ലേരി കാര്‍ഷിക നേഴ്സറി തൊഴില്‍-എക്സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
സംഘം വൈസ് പ്രസിഡന്റ് വി.പി. കുഞ്ഞികൃഷ്ണന് അധ്യക്ഷത വഹിച്ചു. നേഴ്സറിയില്‍ നിന്നുള്ള ആദ്യ വില്‍പ്പന അസി. ഡയരക്ടര്‍ ഓഫ് അഗ്രികള്‍ച്ചര്‍ രേണു വി. കല്ലേരിയിലെ ജനകീയ കര്‍ഷകനായ എന്‍. കെ. രാജന് നല്കി തുടക്കം കുറിച്ചു.
കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള സൗജന്യ പച്ചക്കറി കിറ്റ് സലാം ചാക്യാട്ട് നല്കി. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. ലീന, പി.ടി. ബാലന് മാസ്റ്റര്‍, ഗോവിന്ദന് മാസ്റ്റര്‍ എന്‍.കെ., വി. ബാലന് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഇ. അരവിന്ദ്രാക്ഷന് സ്വാഗതവും യു.വി. കുമാരന് നന്ദിയും പറഞ്ഞു.