സഹകരണ അവാർഡുകൾ പ്രഖ്യാപിച്ചു: റോബർട്ട് ഓവൻ പുരസ്‌കാരം രമേശൻ പാലേരിക്ക്
മികച്ച സഹകാരിയ്‌ക്കുള്ള റോബർട്ട് ഓവൻപുരസ്‌കാരം ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം പ്രസിഡന്റ് രമേശൻ പാലേരിയ്‌ക്കും മന്ത്രിയുടെ പ്രത്യേകപുരസ്‌കാരം കൊല്ലം എൻ എസ് ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രനും. ഒരുലക്ഷം രൂപയും ഫലകവുമാണ് അവാർഡ്. സഹകരണമന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിയെ വ്യവസായ ഉപഭോക്‌തൃസേവനമേഖലയിൽ ലോകത്ത് ഉയർന്ന വിറ്റുവരവുള്ള രണ്ടാമത്തെ സ്ഥാപനമാക്കി വളർത്താൻ രമേശൻ പാലേരിക്ക് കഴിഞ്ഞു. ആശുപത്രിയുടെ മികവാർന്ന പ്രവർത്തനങ്ങളും ആതുരരംഗത്തെ കഴിഞ്ഞവർഷത്തെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലുമാണ് എൻ എസ് ആശുപത്രിക്ക് പുരസ്‌കാരം. കോപ് ഡേ പുരസ്‌കാരം അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സർവീസ് സഹകരണബാങ്കിനും എക്‌സലൻസ് അവാർഡ് ചുങ്കത്തറ സർവീസ് സഹകരണ ബാങ്കിനുമാണ്. ഒരുലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം.
പത്ത് വിഭാഗങ്ങളിൽ സഹകരണസ്ഥാപനങ്ങൾക്കുള്ള അവാർഡുകളും പ്രഖ്യാപിച്ചു. ഒന്നാംസ്ഥാനത്തിന് ഒരുലക്ഷവും രണ്ടാംസ്ഥാനത്തിന് അമ്പതിനായിരവും മൂന്നാംസ്ഥാനത്തിന് 25000 രൂപയുമാണ് പുരസ്‌കാരം. അവാർഡ്, സ്ഥാപനങ്ങൾ, ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ എന്ന ക്രമത്തിൽ.
മികച്ച പ്രാഥമികകാർഷിക വായ്‌പ സഹകരണസംഘം: കരിവെള്ളൂർ സർവീസ് സഹകരണ ബാങ്ക്, രണ്ടാംസ്ഥാനം: കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് , കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് . മൂന്നാംസ്ഥാനം: ചെറുതാഴം സർവീസ് സഹകരണ ബാങ്ക്. അർബൻ സഹകരണ ബാങ്ക്: കോട്ടയം സഹകരണ അർബൻ ബാങ്ക് , ഒറ്റപ്പാലം സഹകരണ അർബൻ ബാങ്ക്, ചെർപ്പുളശ്ശേരി സഹകരണ അർബൻ ബാങ്ക്. പ്രാഥമിക സഹകരണകാർഷിക ഗ്രാമവികസനബാങ്ക്: കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്, ആലത്തൂർ പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്, പീരുമേട് താലൂക്ക് പ്രാഥമിക സഹകരണ സംഘം. എംപ്ലോയിസ് സഹകരണസംഘം: മലപ്പുറം എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് സഹകരണ സംഘം, എറണാകുളം ഡിസിട്രിക്ട് പോലീസ് കെഡിറ്റ് സഹകരണ സംഘം, ഇലക്ട്രിസിറ്റി ബോർഡ് എംപ്ലോയീസ് സഹകരണ സംഘം.
വനിത സഹകരണ സംഘം: വെല്ലോറ വനിതാ സർവീസ് സഹകരണ സംഘം, ഉദുമ വനിത സർവീസ് സഹകരണ സംഘം . മൂന്നാംസ്ഥാനം: ചെയാട് വനിത സഹകരണ സംഘം , അഴിയൂർ വനിത സഹകരണ സംഘം. പട്ടികജാതി/ പട്ടികവർഗസഹകരണ സംഘം: വള്ളിച്ചിറ പട്ടികജാതി സർവീസ് സഹകരണ സംഘം, കുഴിമണ്ണ പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം. മൂന്നാംസ്ഥാനം: എളങ്കുന്നപ്പുഴ പട്ടികജാതി/പട്ടികവർഗ സർവീസ് സഹകരണ സംഘം,.കലയപുരം പട്ടിക വർഗ സർവീസ് സഹകരണ സംഘം. ആശുപത്രി സഹകരണ സംഘം: കൊല്ലംസഹകരണ ആശുപ്രതിസംഘം ,കണ്ണൂർ സഹകരണ ആശുപത്രി, കാസർകോട് ജില്ലാ സഹകരണ ആശുപത്രി സംഘം. പലവക സഹകരണസംഘം: കാളികാവ് റൂറൽ സഹകരണ സംഘം. രണ്ടാംസ്ഥാനം: അമ്പലവയൽ വ്യാപാരി വ്യവസായി വെൽഫെയർ സഹകരണ സംഘം, കർത്തടം റൂറൽ സഹകരണ സംഘം , കരുവാരക്കുണ്ട് റൂറൽ സഹകരണ സംഘം. മൂന്നാം സ്ഥാനം: കൊച്ചിൻ നേവൽ ബേസ് കൺസ്യൂമർ സഹകരണ സംഘം.
വിദ്യാഭ്യാസ സഹകരണ സംഘം: മണ്ണാർക്കാട് കോഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റി, ഈ വിഭാഗത്തിൽ പ്രത്യേകപുരസ്‌കാരം: തളിപ്പറമ്പ് എഡ്യൂക്കേഷണൽ സഹകരണ സംഘം, തിരൂർ താലൂക്ക് കോഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റി. മാർക്കറ്റിങ് സഹകരണ സംഘം: നോർത്ത് ഡിസ്ട്രിക്റ്റ് കോഓപ്പറേറ്റീവ് സ് ആന്റ് മാർക്കറ്റിംഗ് സൊസൈറ്റി (കോഴിക്കോട്), കൊല്ലം ജില്ലാ ലൈവ്‌സ്റ്റോക്ക് ആൻഡ് ഹോർട്ടികൾച്ചറൽ പ്രൊഡ്യൂസേഴ്‌സ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിങ് കോഓപ്പറേറ്റീവ് സൊസൈറ്റി. മൂന്നാംസ്ഥാനം: റീജിയണൽ ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾ പ്രൊഡ്യൂസേഴ്‌സ് കോഓപ്പറേറ്റീവ്മാർക്കറ്റിങ് സൊസൈറ്റി (കണ്ണൂർ), സെൻട്രൽ മാർക്കറ്റിംഗ് കോഓപ്പറേറ്റീവ് സൊസൈറ്റി (പാല).