സഹകരണ അംഗ സമാശ്വാസ നിധി വിതരണം ചെയ്തു
പന്തീരാങ്കാവ് സര്‍വീസ് സഹകരണ ബാങ്ക് അംഗ സമാശ്വാസ നിധി വിതരണം ചെയ്തു. കോഴിക്കോട് സഹകരണ സംഘം ജോ: രജിസ്ട്രാര്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ബാബു നരിക്കുനി അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി എ.ബേബി സുധ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ പ്രബിത.പി , ഓഡിറ്റര്‍ ശ്രീപ്രഭ , സുജിത്ത് കാഞ്ഞോളി ,വിനോദ് .ഇ.എം , ധനേഷ് കുമാര്‍ .കെ , ജയരാജന്‍ .എം, രവീന്ദ്രനാഥന്‍ .എന്‍ , മധുസൂദനന്‍.എം എന്നിവര്‍ പ്രസംഗിച്ചു. ബാങ്ക് വൈ: പ്രസിഡണ്ട് പുഷ്പലത.പി സ്വാഗതവും മോഹന്‍കുമാര്‍.എ നന്ദിയും പറഞ്ഞു.