സഹകരണരംഗം സേവനമേഖലയാണെന്ന സങ്കൽപത്തിൽനിന്ന് മാറുന്നതായി മന്ത്രി കെ. കൃഷ്ണൻകുട്ടി.

[mbzauthor]

കേരളത്തിലെ സഹകരണ മേഖല സേവനമേഖല ആണെന്ന സങ്കല്പത്തിൽ നിന്ന് പലരും മാറുന്നതായി പ്രമുഖ സഹകാരിയും മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി പറഞ്ഞു. മൂന്നാംവഴി മാഗസിന്റെ “സഹകാരികൾക്കും വേണം ശമ്പള ഘടന” എന്ന ക്യാമ്പയിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കർഷകരെയും കർഷകത്തൊഴിലാളികളെയും അംഗീകരിക്കുക എന്നതാണ് പരമപ്രധാനമായ കാര്യം. അതിൽ നിന്ന് നമ്മൾ ഏറെ മാറി പോകുന്നു. സഹകാരികൾക്കു കാലഘട്ടത്തിന് അനുസൃതമായി അലവൻസ് വർധിപ്പിക്കണം. യാത്രാബത്തയിലും വർദ്ധന ഉണ്ടാകണം. ഇതെല്ലാം ന്യായമായ ആവശ്യങ്ങൾ ആണ്. എന്നാൽ സഹകരണ മേഖല സേവനമേഖല ആണെന്ന ബോധ്യം എല്ലാവർക്കും ഉണ്ടാകണം. ഇതൊരു ഫുൾടൈം ജോലി അല്ല. ഇന്ന് പല സംഘങ്ങളും പ്രതിസന്ധിയിലാണ്. ചെറുപ്പക്കാർ സഹകരണസംഘങ്ങളിലേക്കു വരുന്നില്ല. അവർ ന്യൂജെൻ ബാങ്കുകൾക്ക് ഒപ്പമാണ്. ഇതെല്ലാം പരിശോധിച്ച് വേണം സഹകാരികൾ പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

[mbzshare]

Leave a Reply

Your email address will not be published.