സഹകരണമേഖല സാധാരണക്കാർക്ക് അത്താണിയായി മാറുകയാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.

adminmoonam

കോവിഡ് കാലത്ത് സഹകരണമേഖല സാധാരണക്കാരുടെ അത്താണിയായി മാറുകയാണെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കൊട്ടാരക്കര പൂയപ്പള്ളി സർവീസ് സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജി എസ് ജയലാൽ എംഎൽഎ സ്ട്രോങ്ങ്റൂം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് ജി മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. ഗിരിജ കുമാരി സേഫ് ലോക്കർ ഉദ്ഘാടനം ചെയ്തു. പൂയപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഹംസ റാവുത്തർ നിക്ഷേപ സമാഹരണം ഉദ്ഘാടനംചെയ്തു. കൊട്ടാരക്കര സഹകരണ അർബൻ ബാങ്ക് വൈസ് ചെയർമാൻ ഡി. രാജപ്പൻനായർ കൗണ്ടറിന്റെ ഉദ്ഘാടനം നിർവഹിച്ചു. സഹകരണ വകുപ്പ് കൊല്ലം ജോയിന്റ് രജിസ്ട്രാർ ജനറൽ എം. ജലജ . കൊട്ടാരക്കര അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ എൻ വിനോദ്കുമാർ. ബാങ്ക് ഭരണസമിതി അംഗങ്ങൾ. പഞ്ചായത്ത്‌ അംഗങ്ങൾ,ബാങ്ക് സെക്രട്ടറി ജെ. അനിൽകുമാർ . തുടങ്ങി പ്രമുഖ സഹകാരികളും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News