സഹകരണമേഖലയിലെ പണം വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്ന് കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ്.

adminmoonam

കേരളത്തിലെ സഹകരണ മേഖലയിലെ ഫണ്ട് വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ആവശ്യപ്പെട്ടു. അറുപത്തിയാറാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണമേഖല കുറെക്കൂടി ശക്തിപ്പെടുത്തേണ്ടതുണ്ട്. അത് സംസ്ഥാനത്തിന് ഗുണം ചെയ്യും. കേരള ബാങ്ക് വരുന്നത് ചരിത്രസംഭവം ആകും. സഹകരണ മേഖലയിൽ ഒട്ടേറെ മാറ്റങ്ങൾ ഇതുവഴി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ആഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്ക് ജോയിന്റ് രജിസ്ട്രാർ എം.കെ.ദിനേശ് ബാബു സമ്മാനങ്ങൾ നൽകി. സഹകരണ ഡെപ്പോസിറ്റ് ഫണ്ട് ബോർഡ് വൈസ് ചെയർമാൻ പി.ഹരീന്ദ്രൻ, കെ.പ്രമോദ് , സി. സുരേശൻ, കെ.കെ. നാരായണൻ എന്നിവർ സംസാരിച്ചു. തുടർന്ന് സഹകരണ സെമിനാർ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News