സഹകരണം ഫുട്‌ബോളിലുമാവാം

moonamvazhi

 

ഡോ. ഇന്ദുലേഖ ആര്‍, സിജിന്‍ ബി.ടി.

( 2020 ഏപ്രില്‍ ലക്കം)

യൂറോപ്യന്‍ ഫുട്‌ബോള്‍ ആരാധകരെ വെല്ലു ഫുട്‌ബോള്‍ ഭ്രാന്തന്മാരുള്ള നാടാണ് കേരളം . യൂറോപ്യന്‍ നാടുകളിലെ ഫുട്‌ബോള്‍ ഭ്രാന്ത് അവരുടെ നാട്ടിലെ പ്രാദേശിക ക്ലബ്ബുകളോടുള്ള പ്രതിബദ്ധതയുമായി ബന്ധപ്പെട്ടു
കിടക്കുമ്പോള്‍ നമ്മുടെ ഫുട്‌ബോള്‍ ഭ്രാന്ത് ലോകകപ്പും കോപ്പാ അമേരിക്കയും യൂറോ കപ്പും യൂറോപ്യന്‍ ലീഗുകളും നടക്കുമ്പോള്‍ വിദേശ ടീമുകള്‍ക്കു വേണ്ടി ഫ്‌ളെക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും വയ്ക്കുതിലും വിദേശ ടീമുകളുടെ ചായങ്ങള്‍ പൂശി റോഡ്‌ഷോകള്‍ നടത്തുന്നതിലും അവരുടെ ഫാന്‍ ക്ലബ്ബുകള്‍ രൂപവത്കരിക്കുതിലും ഒതുങ്ങി നില്‍ക്കുു . ഇന്ത്യയിലെ ‘ ഫുട്‌ബോള്‍ മെക്ക ‘ എന്നറിയപ്പെടുന്ന സ്ഥലമാണ് മലപ്പുറം. ലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകരുടെ നാട്. എന്നാല്‍, ആ മലപ്പുറത്തു നിന്നു ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബുപോലും ഇല്ല എത് നമ്മുടെ ഫുട്‌ബോള്‍ ദാരിദ്യത്തിന്റെ യഥാര്‍ത്ഥ ചിത്രം വരച്ചുകാട്ടുന്നു.

ഫുട്‌ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാനായി ഒരു കൂട്ടം കളിക്കാരെ തിരഞ്ഞെടുത്ത് പരിശീലിപ്പിച്ച് നിരന്തരം മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയും കളിക്കാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും മാന്യമായ വരുമാനം നല്‍കുകയും ചെയ്യുന്ന സ്ഥാപനങ്ങളെയാണ് പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ എന്നു വ്യാഖ്യാനിക്കാവുത്. ഇത്തരം ക്ലബ്ബുകള്‍ അതത് രാജ്യങ്ങളിലെ നിയമവ്യവസ്ഥയനുസരിച്ച് രജിസ്റ്റര്‍ ചെയ്യപ്പെട്ടവയായിരിക്കും. ഇവ ഒരു വ്യക്തിയുടേയോ ഒരു കൂട്ടം സംരംഭകരുടേയോ സദ്ധ സംഘടനയുടേയോ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുവയാകാം. ക്ലബ്ബ് ഉടമസ്ഥന്റെ മുടക്കുമുതലാണ് ക്ലബ്ബിന്റെ അടിസ്ഥാന മൂലധനം. ഈ മൂലധന നിക്ഷേപത്തിലൂടെ കെട്ടിപ്പടുക്കുന്ന ഒരു ക്ലബ്ബ് വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ സ്വയം വരുമാനം ഉണ്ടാക്കിയെടുക്കുന്ന ഒരു സംവിധാനമായി മാറുന്നു. ടിക്കറ്റ് വില്‍പ്പന, കളിക്കാരെ മറ്റ് ടീമുകള്‍ക്ക് കൈമാറ്റം ചെയ്യുതിലൂടെയുളള വരുമാനം, സംപ്രേക്ഷണാവകാശം ചാനലുകള്‍ക്ക് നല്‍കുതിലൂടെയുളള വരുമാനം, സ്‌പോസര്‍ഷിപ്പ്, ക്ലബ്ബിന്റെ സ്വന്തം ബ്രാന്‍ഡില്‍ വിവിധ കളിയുപകരണങ്ങളും ജഴ്‌സികളും അനുബന്ധ ഉല്‍പ്പങ്ങളും വിപണണം ചെയ്യുതിലൂടെയുള്ള വരുമാനം എന്നിവയാണ് എല്ലാ ഫുട്‌ബോള്‍ ക്ലബ്ബുകളുടെയും പ്രധാന വരുമാന മാര്‍ഗങ്ങള്‍.

ബിസിനസ് സംരംഭം

ഒരു സാധാരണ ബിസിനസ് സംരംഭം പോലെത്തന്നെ ശക്തമായ ഒരു മാനേജ്‌മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഡിപ്പാര്‍ട്ടുമെന്റുകളും ധാരാളം ഉദ്യോഗസ്ഥരും തൊഴിലാളികളും അടങ്ങിയ ഒരു സംവിധാനമാണ് ഓരോ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബും. ബിസിനസ് സംരംഭങ്ങള്‍ വിലയിരുത്തുതു പോലെ ലാഭനഷ്ടക്കണക്കിന്റെ അടിസ്ഥാനത്തില്‍ ഓരോ ക്ലബ്ബിന്റേയും ബിസിനസ് ജയപരാജയങ്ങള്‍ വിലയിരുത്തപ്പെടുന്നു.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ 2018-2019 സാമ്പത്തിക വര്‍ഷത്തെ വരുമാനം താഴെ കൊടുക്കുന്നു :

 

റാങ്ക്  ക്ലബ്ബിന്റെ പേര്               വരുമാനം ( ദശലക്ഷം പൗണ്ടില്‍ )

 

1  

1 എഫ്. സി. ബാഴ്‌സലോണ

 

741.1

 

2   റയല്‍ മാഡ്രിഡ് 667.5

 

3     മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 627.1
 4 ബയണ്‍ മ്യൂണിച്ച് 581.8
5 പാരിസ് സെയ്ന്റ് ജര്‍മന്‍ 560.5

 

6 മാഞ്ചസ്റ്റര്‍ സിറ്റി 538.2

 

7 ലിവര്‍പൂള്‍ എഫ്. സി. 533

 

8 ടോട്ടന്‍ ഹാം ഹോട്ട്‌സ്പര്‍ 459.3

 

9 ചെല്‍സി എഫ്. സി. 452.2

 

10 യുവന്റസ് 405.2

 

 

(അവലംബം: ഡെലോയ്റ്റ് ഫുട്‌ബോള്‍ മണി ലീഗ് )

 

എന്തുകൊണ്ട് ആരാധകരുടെഉടമസ്ഥതയിലുളള ക്ലബ്ബുകള്‍?

 

ലാഭക്കണക്കിന്റെയും സമ്പത്തിന്റെയും നേട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ ലോകത്തിലെ പ്രശസ്ത ഫുട്‌ബോള്‍ ക്ലബ്ബുകളെ തരംതിരിച്ചാല്‍ ആദ്യ പത്തു സ്ഥാനങ്ങളില്‍ ഉള്‍പ്പെടുവയില്‍ പലതും സാധാരണക്കാരായ ഫുട്‌ബോള്‍ ആരാധകരുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബുകളാണ്. ഉദാഹരണത്തിന് റയല്‍ മാഡ്രിഡ്, എഫ്. സി. ബാഴ്‌സലോണ, ബയ മ്യൂണിച്ച് മുതലായവ. സ്‌പെയിന്‍, അര്‍ജന്റീന, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ ഭൂരിഭാഗം ക്ലബ്ബുകളും ആരാധകരുടെ ഉടമസ്ഥതയിലാണ്. ജര്‍മനിയില്‍ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ 51 ശതമാനം ഓഹരിയും ആരാധകരുടെ കൈവശമായിരിക്കണം എന്ന നിയമം തന്നെയുണ്ട്.

വികസിത രാജ്യങ്ങളില്‍ ഏറ്റവുമധികം ബിസിനസ് സാധ്യതയുള്ളതും തൊഴില്‍ നല്‍കുതുമായ ഒരു മേഖലയാണ് സ്‌പോര്‍ട്‌സ്. അതില്‍ ത്തന്നെ ഏറ്റവും ജനപ്രിയ കായിക വിനോദമായ ഫുട്‌ബോളാണ് ഏറ്റവുമധികം തൊഴില്‍ നല്‍കുതും വരുമാനം നേടിത്തരുതും. ഉയര്‍ന്നു വരുന്ന ബിസിനസ് മേഖലയായി സ്‌പോര്‍ട്‌സിനെ മുന്നില്‍ കണ്ടുകൊണ്ട് ഓരോ നാടിനും അനുയോജ്യമായ കായിക മേഖലകള്‍ കണ്ടെത്തുകയും അതതു മേഖലകളില്‍ പ്രൊഫഷണല്‍ കാഴ്ച്ചപ്പാടോടെയുള്ള ബിസിനസ് സംരംഭങ്ങള്‍ പടുത്തുയര്‍ത്തുകയും ചെയ്യുമ്പോഴാണ് സ്‌പോര്‍ട്‌സ് അതിന്റെ എല്ലാ അര്‍ഥത്തിലും രാജ്യത്തിന്റെ വികസനത്തിന് ഉപകരിക്കുത്.

1980 കളില്‍ കേരളാ പോലീസ്, ടൈറ്റാനിയം, പ്രീമിയര്‍ ടയേഴ്‌സ്, കെ.എസ്.ഇ.ബി. എന്നിങ്ങനെയുള്ള ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ടീമുകളായിരുു നമ്മുടെ നാട്ടിലധികവും. എന്നാല്‍, ഇവയുടെ അസ്തമയത്തിനു ശേഷം ഇ് ഐ. എസ്.  എല്‍. ഫ്രാഞ്ചൈസി ടീമായ കേരള ബ്ലാസ്റ്റഴ്‌സും ഗോകുലം എഫ്.സി.യും മാത്രമാണ് കേരള ഫുട്‌ബോളിന്റെ പ്രതീകങ്ങള്‍.

എന്തുകൊണ്ട് നമ്മള്‍ പിറകില്‍?

എന്തുകൊണ്ട് നമ്മുടെ നാട്ടില്‍ പുതിയ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ഉണ്ടാകുന്നില്ല? ഒരു ബിസിനസ് നിക്ഷേപം എന്ന നിലയില്‍ സ്‌പോര്‍ട്‌സ് രംഗത്തെക്കാണാനും അവയില്‍ നിക്ഷേപിക്കുന്നതിലൂടെ ലാഭം നേടിയെടുക്കാം എന്നുമുള്ള അറിവ് നമ്മുടെ നാട്ടിലെ വന്‍കിട ബിസിനസുകാരില്‍ ആര്‍ക്കുമില്ല എന്നതാണ് സത്യം. സാധാരണക്കാരായ ഫുട്‌ബോള്‍ ആരാധകരാകട്ടെ ക്ലബ്ബുകള്‍ തുടങ്ങേണ്ടത് സെലിബ്രിറ്റികളുടെയോ ബിസിനസ് സംരംഭകരുടെയോ സര്‍ക്കാരിന്റെയോ ഉത്തരവാദിത്തമാണെന്ന് കരുതുന്നു. ക്ലബ്ബ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന പലരും വലിയ മൂലധനം സമാഹരിക്കാനുള്ള മാര്‍ഗമറിയാതെയാണ് പിന്‍വലിയുന്നത്. ഇത്തരം സാഹചര്യത്തില്‍ കേരളത്തില്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബുകളുണ്ടാകണമെങ്കില്‍ അത് സഹകരണ മേഖലയില്‍ ആവുന്നതാണ് അഭികാമ്യം. കാരണം, ഓരോ വ്യക്തിയുടേയും ചെറിയ മുതല്‍മുടക്കിലൂടെ വലിയ മൂലധനം സമാഹരിച്ച് വലിയൊരു സംരംഭം കെട്ടിപ്പടുക്കാന്‍ സഹകരണ മേഖലയ്ക്കു മാത്രമേ കഴിയൂ.

കാല്‍പ്പന്തുകളിയെ ആരാധിക്കുന്ന, ലോകത്തിന്റെ ഏതോ മൂലയില്‍ കിടക്കുന്ന ടീമുകള്‍ക്കു വേണ്ടിപ്പോലും ആയിരങ്ങളും ലക്ഷങ്ങളും ചെലവാക്കുന്ന നമ്മുടെ കേരളത്തില്‍ എന്തുകൊണ്ട് ആരാധകരുടെ ഉടമസ്ഥതയിലുള്ള പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ആരംഭിച്ചുകൂടാ? ഫുട്‌ബോള്‍ ക്ലബ്ബുകളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന മികച്ച മാതൃകയായി യുവേഫ പോലും പ്രശംസിച്ച സഹകരണ ഫുട്‌ബോള്‍ ക്ലബ്ബ് മോഡല്‍ എന്തുകൊണ്ട് നമുക്ക് കേരളത്തില്‍ നടപ്പാക്കിക്കൂടാ?

സഹകരണ പ്രസ്ഥാനങ്ങള്‍ എന്നും നമ്മുടെ നാടിന്റെ നട്ടെല്ലായിരുന്നു. സാധാരണക്കാര്‍ക്ക് സ്വന്തം സ്ഥാപനമെന്ന പോലെ എപ്പോഴും കയറിച്ചെല്ലാവുന്ന സഹകരണ സംഘങ്ങള്‍ ബാങ്കിങ് സര്‍വീസുകള്‍, കൃഷി , ക്ഷീര വികസനം, മറ്റ് വിവിധതരം ഉത്പന്നങ്ങളുടെ വിപണനം, ആശുപത്രി എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത എത്രയെത്ര സേവനങ്ങള്‍ നമുക്ക് നല്‍കുന്നു. അമുല്‍, ഇഫ്‌കോ, ഇന്ത്യന്‍ കോഫി ഹൗസ്, ദിനേശ് ബീഡി, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിങ്ങനെ എത്രയെത്ര സഹകരണ വിജയഗാഥകള്‍ നമ്മുടെ മുന്നിലുണ്ട്? ഈ പൊന്‍തൂവലുകളിലേയ്ക്ക് ഒരു കൂട്ടിച്ചേര്‍ക്കലാകട്ടെ സഹകരണ ഫുട്‌ബോള്‍ ക്ലബ്ബുകളും.

എന്തുകൊണ്ട്  സഹകരണ മേഖല?

ഏതൊരു സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും, പ്രത്യേകിച്ച് ഫുട്‌ബോള്‍ ക്ലബ്ബുകളുടെ , ഏറ്റവും വലിയ ആസ്തി അവരുടെ ആരാധകരാണ്. ക്ലബ്ബിന്റെ ഹോം മാച്ചുകളില്‍ കാണികളുടെ ഭൂരിഭാഗവും ആരാധകവൃന്ദങ്ങള്‍ തന്നെയായിരിക്കും. ടിക്കറ്റ് വരുമാനം കൂടാതെ ക്ലബിന്റെ ബ്രാന്‍ഡില്‍ വില്‍ക്കുന്ന വസ്തുക്കളുടെ പ്രധാന പങ്കും വാങ്ങുന്നതും ആരാധകര്‍ തന്നെയായിരിക്കും. ഈ ആരാധക വൃന്ദമാണ് ഓരോ ക്ലബ്ബിന്റെയും ശക്തി. സഹകരണ പ്രസ്ഥാനങ്ങളുടെ ശക്തമായ ജനകീയ അടിത്തറയിലൂടെയും വ്യക്തിഗത, ഇന്‍സ്റ്റിറ്റിയൂഷണല്‍, അസോസിയേറ്റ് അംഗത്വ വിഭാഗങ്ങളിലൂടെയും പരോക്ഷമായി ലക്ഷക്കണക്കിന് ആരാധകരെ സൃഷ്ടിച്ചെടുക്കാനാവും. ഈ ആരാധകരിലൂടെ , അവരുടെ കുടുംബങ്ങളിലൂടെ, ഭാവിയില്‍ പരോക്ഷമായ ബിസിനസ് അവസരങ്ങളും ക്ലബ്ബിന്റെ സ്വന്തം ബ്രാന്‍ഡുകളുടെ വ്യാപനത്തിലൂടെ ഭാവിയില്‍ കൂടുതല്‍ കുടുംബങ്ങളിലേയ്ക്ക് എത്താനുള്ള സാധ്യതയും നേടിയെടുക്കാനാവും.

സഹകരണ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ പ്രാദേശികാടിസ്ഥാനത്തില്‍ ഫുട്ബാള്‍ ക്ലബൂകള്‍ ആരംഭിക്കുകയാണെങ്കില്‍ മത്സരങ്ങളുടെ വീറും വാശിയും കൂടും. കരുത്തരായ എതിരാളികളാണ് ഓരോ മത്സരത്തിന്റേയും സൗന്ദര്യം വര്‍ധിപ്പിക്കുന്നത്. ഓരോ ജില്ലയിലും കുറഞ്ഞത് ഓരോ ക്ലബ്ബ് എന്ന രീതിയില്‍ രൂപവത്കരിക്കാനായാല്‍ യൂറോപ്പിലെപ്പോലെ നിരവധി പ്രാദേശിക ലീഗുകള്‍ക്ക് കേരളവും വേദിയാവും. വളര്‍ന്നു വരുന്ന താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍, മനോഹരമായ കളിക്കളങ്ങള്‍, കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിങ്ങനെ ഒട്ടേറേ നേട്ടങ്ങള്‍ ഇതുവഴി സമൂഹത്തിനു ലഭിക്കുന്നു.

ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന ക്ലബ്ബുകളില്‍ നിന്നു വ്യത്യസ്തമായി മുതല്‍ മുടക്കിന് അനുപാതമായി ഡിവിഡന്റ് ലഭിക്കുന്നതിന് സഹകരണമേഖല സഹായിക്കും. ഒരു നിക്ഷേപകന്‍ എന്ന നിലയില്‍ മുതല്‍ മുടക്കുകയും പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ഭാഗഭാക്കാവുകയും ചെയ്യുന്ന അംഗങ്ങളെയാണ് ഫുട്‌ബോള്‍ സഹകരണസംഘങ്ങള്‍ക്ക് ആവശ്യം. ഇവരുടെ ആത്മാര്‍ഥമായ ഇടപെടലിലൂടെ മാത്രമേ ഇത്തരം ക്ലബ്ബുകള്‍ക്ക് ഉദ്ദേശിക്കുന്ന രീതിയിലുള്ള വളര്‍ച്ച സാധ്യമാവുകയുള്ളൂ.

സഹകരണ ക്ലബ്ബുകളും സാമൂഹിക പ്രതിബദ്ധതയും

ഫുട്ബോള്‍ ക്ലബ്ബ് ബിസിനസ്സിലൂടെ ലാഭകരമായി ഒരു സഹകരണ സംഘം നടത്തിക്കൊണ്ടു പോവുക, ഫുട്‌ബോള്‍ ബിസിനസ് കൂടാതെ ലൈഫ് സ്‌റ്റൈല്‍, റീട്ടയില്‍, നിയന്ത്രിത സാമ്പത്തിക ബിസിനസുകള്‍ എന്നിവയില്‍ ഏര്‍പ്പെടുക, ഓരോ ക്ലബ്ബും കുറഞ്ഞത് 500 സ്ഥിരം തൊഴിലുകള്‍ വീതം സൃഷ്ടിക്കുന്ന തൊഴിലുടമകളായിമാറുക എന്നിവയൊക്കെയാണ് ഇത്തരം ക്ലബ്ബുകളുടെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍. മറ്റ് കായിക വിനോദങ്ങളിലും സമാന രീതിയില്‍ ഇടപെട്ടാല്‍ തൊഴിലും ബിസിനസ്സും കൂടുതല്‍ വിപുലമാകും. മുകളില്‍ പറഞ്ഞവ പലതും ലാഭേച്ഛയോടെയുള്ള പ്രവര്‍ത്തനങ്ങളാണെന്ന് വിമര്‍ശിക്കുന്നവരുണ്ടാവാം. എന്നാല്‍, ബിസിനസ് ലാഭമുള്ളതായാലേ അവ സമൂഹ വളര്‍ച്ചയ്ക്ക് ഉപകാരപ്രദമാവൂ എന്ന പരമ സത്യം നമ്മള്‍ മറക്കരുത്.

നമ്മള്‍ വിഭാവനം ചെയ്യുന്ന ഫുട്‌ബോള്‍ സഹകരണ സംഘങ്ങള്‍ക്ക് ചില മാനുഷിക മുഖങ്ങളുമുണ്ട്. അവയില്‍ ഏറ്റവും പ്രധാനം ഫുട്‌ബോള്‍ താരങ്ങളുടെ ക്ഷേമത്തിനായുള്ള പദ്ധതികളാണ്. സംഘത്തില്‍ അംഗങ്ങളായ കായിക താരങ്ങളുടെ ക്ഷേമത്തിനായി വിവിധ പദ്ധതികള്‍ സംഘത്തിന് നടപ്പാക്കാവുന്നതാണ്. അവയില്‍ ചിലത് താഴെക്കൊടുക്കുന്നു:

1. പരുക്കേറ്റ് കരിയര്‍ തുടരാനാകാത്ത താരങ്ങള്‍ക്ക് പെന്‍ഷന്‍, തൊഴില്‍, ചികിത്സ എന്നിവ അടിസ്ഥാനമാക്കിയുള്ള പുനരധിവാസ പദ്ധതികള്‍.
2. ഫുട്‌ബോള്‍ കരിയറില്‍ പരാജയപ്പെടുന്ന താരങ്ങള്‍ക്ക് കരിയര്‍ റീ ഓറിയന്റേഷന്‍ പദ്ധതികള്‍.
3. കരിയറില്‍ സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ കഴിയാതെ പോയ താരങ്ങള്‍ക്കുള്ള പെന്‍ഷന്‍, ഭവന നിര്‍മാണം തുടങ്ങിയ പദ്ധതികള്‍.
4. കായികതാരങ്ങള്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‍സ്.

മാര്‍ഗനിര്‍ദേശങ്ങള്‍ അംഗത്വം

സാധാരണ സഹകരണ സംഘങ്ങളിലെ അംഗത്വ വിഭാഗങ്ങള്‍പോലെത്തന്നെ വ്യക്തിഗത അംഗത്വം ( ഫുട്ബാള്‍ കളിക്കാര്‍, ആരാധകര്‍, ഫുട്‌ബോള്‍ ഇഷ്ടപ്പെടുന്നവര്‍ ), ഇന്‍സ്റ്റിറ്റിയൂഷണല്‍ അംഗത്വം ( സംഘത്തില്‍ നിക്ഷേപം നടത്താന്‍ താത്പര്യപ്പെടുന്ന ബിസിനസ് സ്ഥാപനങ്ങള്‍, മറ്റു സംഘങ്ങള്‍, ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ) , അസോസിയേറ്റ് അംഗത്വം ( സ്‌കൂളുകള്‍, കോളേജുകള്‍, അംഗീകൃത ക്ലബ്ബുകള്‍, അസോസിയേഷനുകള്‍ ) എന്നിവ ഇത്തരം സംഘങ്ങളിലും പ്രാവര്‍ത്തികമാക്കാം. അംഗങ്ങളുടെ അംഗത്വ ഓഹരി മൂലധനം ക്ലബ്ബിന്റെ ഹ്രസ്വകാല, ദീര്‍ഘകാല വളര്‍ച്ചാ ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് നിശ്ചയിക്കേണ്ടതാണ്.

ഉദ്ദേശ്യ ലക്ഷ്യങ്ങള്‍

* ഫുട്‌ബോള്‍ ക്ലബ്ബിന്റെ രൂപവത്കരണവും നടത്തിപ്പും.
* കളിയുപകരണങ്ങള്‍, മറ്റ് അനുബന്ധ വസ്തുക്കള്‍ എന്നിവയുടെ ഉല്‍പ്പാദനവും വിപണനവും വില്‍പനയും.
* സ്ഥിര നിക്ഷേപങ്ങള്‍, പ്രതിമാസ നിക്ഷേപ പദ്ധതി, സ്‌പോര്‍ട്‌സ് വികസന നിക്ഷേപ പദ്ധതികള്‍.
* കായിക മേഖലയില്‍ ബിസിനസുകള്‍ തുടങ്ങാനും കായിക പ്രവര്‍ത്തനങ്ങള്‍ക്കും വായ്പകള്‍. വിദേശ രാജ്യങ്ങളില്‍ കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് പ്രത്യേക വായ്പാപദ്ധതി
* ഫുട്‌ബോള്‍ മേഖലയില്‍ ഫിറ്റ്‌നെസ് പരിശീലന സൗകര്യം, സ്‌പോര്‍ട്‌സ് ന്യൂട്രീഷ്യനിസ്റ്റിന്റെ സേവനങ്ങള്‍.
* ഫുടബോള്‍ താരങ്ങളെ ചെറുപ്പത്തില്‍ത്തന്നെ കണ്ടെത്തി പരിശീലനം നല്‍കി അവരെ മറ്റു പ്രൊഫഷണല്‍ ക്ലബ്ബുകളുമായി
കരാറിലേര്‍പ്പെടാന്‍ സഹായിക്കുക.
* അന്താരാഷ്ട്ര നിലവാരമുള്ള കളിക്കളങ്ങള്‍ നിര്‍മിക്കുക.
* അംഗങ്ങളുടെ ഇടയില്‍ സഹകരണ തത്വങ്ങള്‍, ആരോഗ്യകരമായ ജീവിത ശൈലി, സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് എന്നിവ പ്രചരിപ്പിക്കുക.

നടത്തിപ്പിനുള്ള പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍

* ക്ലബ്ബിന്റെ ഭരണനിര്‍വ്വഹണത്തിനും നടത്തിപ്പിനുമായി പ്രത്യേക സബ് കമ്മിറ്റികള്‍ രൂപവത്കരിക്കേണ്ടതാണ്. ഡയരക്ടര്‍ ബോര്‍ഡില്‍ നിര്‍ബ്ബന്ധമായും സപോര്‍ട്‌സ് മാനേജ്‌മെന്റ് പ്രൊഫഷണലുകള്‍ ഉണ്ടായിരിക്കണം.
* ക്ലബ്ബിനു കീഴില്‍ വിവിധ തലത്തിലുളള പ്രൊഫഷണല്‍ ടീമുകള്‍ ഉണ്ടായിരിക്കണം.
* ടീമുകളുടെ രൂപവത്കരണം, മേല്‍നോട്ടം, അക്കാദമിയുടെ രൂപപവത്കരണം എന്നിവ സബ് കമ്മിറ്റിയുടെ ചുമതലയിലായിരിക്കും.
* സംഘത്തിന്റെ സെക്രട്ടറി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നറിയപ്പെടുകയും ബിസിനസ് സംരംഭങ്ങളില്‍ ഒരു സി.ഇ.ഒ. വഹിക്കുന്ന ചുമതലകള്‍ നിറവേറ്റുകയും വേണം.

പ്രധാന വരുമാന മാര്‍ഗങ്ങള്‍

1. സ്‌പോണ്‍സര്‍ഷിപ്പ് . 2. സ്‌പോര്‍ട്‌സ് ഏജന്റ് ഫീസ് . 3. ട്രാന്‍സ്ഫര്‍ ഫീസ് .4. ടൂര്‍ണമെന്റുകളിലൂടെയുള്ള വരുമാനം
5. ഫ്രാഞ്ചെസി ഫീസും ലൈസന്‍സിങ് ഫീസും . 6. പരിശീലന പരിപാടികളിലൂടെയുള്ള വരുമാനം. 7. സംഭാവനകള്‍
8. സ്റ്റേഡിയം, ജിംനേഷ്യം, കളിസ്ഥലങ്ങള്‍ എന്നിവ സ്വന്തമാക്കി മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നല്‍കുന്നതിലൂടെയുള്ള വരുമാനം.
9. സ്വന്തം ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളുടെ വിപണനം, ബ്രാന്‍ഡ് ഫ്രാഞ്ചൈസി ഫീസ്.

നമ്മുടെ നാട്ടില്‍ വിവിധ കര്‍മമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ധാരാളം സഹകരണ സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും സ്‌പോര്‍ട്‌സ് രംഗത്തേക്കുള്ള സഹകരണ മേഖലയുടെ ചുവടുവെയ്പ് ഒരു പുതിയ തുടക്കമാവും. പക്ഷേ, വ്യത്യസ്തമായ ഈ മേഖലയിലേയ്ക്കുള്ള കാല്‍വയ്പ്പ് തികച്ചും പ്രൊഫഷണല്‍ രീതിയിലാവണം. സാധാരണ സഹകരണ സംഘങ്ങളുടെ ഭരണ സംവിധാനങ്ങളുടെ ചട്ടക്കൂടുകളില്‍ ഒതുങ്ങി നിന്നുകൊണ്ടു തന്നെ പ്രൊഫഷണല്‍ രീതിയിലുള്ള സമീപനം ഇവിടെ ആവശ്യമാണ്. സഹകാരി എന്നതിനപ്പുറം സംരംഭകന്‍, ബിസിനസ് ലീഡര്‍, സ്‌പോര്‍ട്‌സ് ബിസിനസ് വിദഗ്ദ്ധര്‍ എന്നിങ്ങനെ വിവിധ സ്‌പോര്‍ട്‌സ് അനുബന്ധ മേഖലകളില്‍ അറിവുള്ള, പുതിയ ആശയങ്ങള്‍ നടപ്പാക്കാന്‍ കഴിവുള്ള ഭരണസമിതി അംഗങ്ങള്‍ക്കേ ഈ വ്യത്യസ്ത സഹകരണ ആശയത്തിന്റെ ദിശ നിയന്ത്രിക്കാനാവൂ.

കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ വിമര്‍ശനാത്മകമായി സമീപിച്ചാല്‍ പല സംരംഭങ്ങളും സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്കും ജാതിമത ചിന്തകള്‍ക്കും പ്രാദേശിക വാദങ്ങള്‍ക്കും ഇരയാക്കപ്പെട്ട് ലക്ഷ്യം കൈവരിക്കാതിരിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നതായി കാണാം. അത്തരം ഇടപെടലുകള്‍ ഒഴിവാക്കിയാലേ സപോര്‍ട്‌സ് ബിസിനസ് വിജയിക്കൂ. ഇവിടെ കളിക്കാര്‍ക്കും ആരാധകര്‍ക്കുമാണ് പ്രഥമ സ്ഥാനം.

സഹകരണ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ പ്രവര്‍ത്തനത്തിന്റെ ശൈശവ ദിശയില്‍ സപോര്‍ട്‌സ് ബിസിനസ് നയിക്കാന്‍ കഴിവുള്ള പൊഫഷണലുകളുടെ സേവനം കണ്‍ള്‍ട്ടന്‍സി വ്യവസ്ഥയില്‍ ഉപയോഗിക്കാവുന്നതാണ്. പുതിയ ആശയങ്ങളെ അതേ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുകയും അവ നടപ്പാക്കുന്നതിനു വേണ്ടി പ്രയത്‌നിക്കാനുള്ള ആര്‍ജവം ഭരണ സമിതികള്‍ കാഴ്ചവയ്ക്കുകയും ചെയ്താല്‍ സഹകരണ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ നമ്മുടെ കൊച്ചു കേരളത്തിന്റെ കായിക സ്വപ്നങ്ങള്‍ക്ക് കൂടുതല്‍ മിഴിവും തെളിച്ചവുമേകും. നമ്മുടെ എല്ലാവരുടേതുമായ ഒരു ഫുട്‌ബോള്‍ ക്ലബ്ബ് ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് എന്ന ലോകത്തെ പ്രശസ്ത ഫുട്‌ബോള്‍ ക്ലബ്ബ് മത്സരത്തില്‍ പങ്കെടുക്കുന്നതും ഫുട്‌ബോള്‍ അതികായ•ാരായ ക്ലബ്ബുകളെ പരാജയപ്പെടുത്തുന്നതും നമുക്ക് സ്വപ്നം കാണാം. അത് സഹകരണ മേഖലയിലൂടെ സാക്ഷാത്കരിക്കാം.

( ഡോ. ഇന്ദുലേഖ ആര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജിയില്‍
അസിസ്റ്റന്റ് പ്രൊഫസറും – ഫോണ്‍: 97461 25234 – സിജിന്‍ ബി. ടി. സ്‌പോര്‍ട്‌സ് ആന്റ്
മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടറുമാണ്. ഫോണ്‍ : 88919 94467 )

Leave a Reply

Your email address will not be published.