സമൂഹത്തിലെ പുതിയ ദുഷ്പ്രവണതകളിൽ കുട്ടികൾ വീണു പോകരുതെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ.

adminmoonam

 

വിദ്യാർഥികൾ ഭാവിയുടെ വാഗ്ദാനമാണെന്ന് സി. കെ.ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. സമൂഹത്തിലെ പുതിയ ദുഷ്പ്രവണതകളിൽ അകപ്പെടാതെ ജീവിക്കാൻ വിദ്യാർത്ഥികൾ ജാഗരൂകരാകണമെന്നും, മാതാപിതാക്കൾക്കും സമൂഹത്തിനും താങ്ങും തണലുമായി സാമൂഹ്യ പ്രതിബദ്ധതയോടെ വളരാൻ ശീലിക്കണമെന്നും എം.എൽ.എ ഉപദേശിച്ചു.

കൽപ്പറ്റ കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റിയുടെ പി. കുഞ്ഞിക്കണ്ണൻ എൻഡോവ്മെന്റ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെമ്പർമാരുടെ മക്കളിൽ എസ്.എസ്.എൽ.സി,പ്ലസ് ടു എന്നിവയിൽ ഉന്നത വിജയം നേടിയവർക്കാണ് എൻഡോവ്മെന്റ് നൽകിയത്.

സൊസൈറ്റി പ്രസിഡന്റ് എം.ഡി. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് മൂസാ കൊല്ലങ്കോടൻ ഡയറക്ടർമാരായ മധുസൂദനൻ, വേണുഗോപാൽ എന്നിവർ സംസാരിച്ചു. ചടങ്ങിന് വിദ്യാർഥികളും രക്ഷിതാക്കളും സഹകാരികളും സാക്ഷ്യം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News