സഞ്ചാരികൾക്ക് വിരുന്നൂട്ടാൻ ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ റെസ്റ്റോറന്റ്
ചക്കിട്ടപാറ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പെരുവണ്ണാമൂഴിയിൽ ബാങ്ക് റെസ്റ്റോറന്റ് പ്രവർത്തനം ആരംഭിച്ചു. ടി.പി. രാമകൃഷ്ണൻ എം.എൽ. എ റെസ്റ്റോറന്റ്ഉദ്ഘാടനം ചെയ്തു. കെ സുനിൽ അധ്യക്ഷത വഹിച്ചു. എൻ. പി. ബാബു മുഖ്യാതിഥിയായി. ചിപ്പി മനോജ്, ഇ.എം. ശ്രീജിത്ത്, സി. എച്ച്. ഹബി, ബിന്ദു സജി എന്നിവർ പങ്കെടുത്തു. ബാങ്ക് പ്രസിഡന്റ് പി.പി. രഘുനാഥ് സ്വാഗതവും കെ.കെ. ബിന്ദു നന്ദിയും പറഞ്ഞു.