സംസ്ഥാനത്ത് സഹകരണ പ്രസ്ഥാനം ശക്തം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

moonamvazhi

ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സഹകരണ പ്രസ്ഥാനം ശക്തമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോഴിക്കോട് കേരള മെര്‍ക്കന്റയില്‍ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പുതിയ ഓഫീസ് കെട്ടിടം ഓണ്‍ ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്റെ സമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയ്ക്ക് അടിത്തറ പാകിയത് സഹകരണ പ്രസ്ഥാനങ്ങളാണെന്നും  ജനങ്ങളുടെ കൂട്ടായ്മയുടെ ശക്തി എത്രത്തോളമുണ്ട് എന്നതിന് തെളിവാണ് സഹകരണ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയെന്നും മന്ത്രി പറഞ്ഞു.

ലോഗോ പ്രകാശനം മേയര്‍ ഡോ.ബീന ഫിലിപ്പും, ലോക്കര്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയും, സ്ഥാപക ചെയര്‍മാന്‍ ടി. നസിറുദീന്റെ ഫോട്ടോ അനാച്ഛാദനം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ.യും, ആദ്യ നിക്ഷേപം സ്വീകരിക്കല്‍ കേരള ബാങ്ക് ഡറക്ടര്‍ ഇ. രമേഷ് ബാബുവും വ്യാപാര്‍ മിത്ര വായ്പ പദ്ധതിയും സി.ബി.എസ് സോഫ്റ്റ് വെയര്‍ സ്വിച്ചോണും മുന്‍ എം.എല്‍.എ വി.കെ.സി മമ്മദ് കോയയും ഡ്രീം ഹോം ലോണ്‍ സമര്‍പ്പണം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജിയും
മഹിള ജ്യോതി ടൂവീലര്‍ ആദ്യ വായ്പ നല്‍കല്‍ സഹകരണ സെപ്യൂട്ടി രജിസ്റ്റര്‍ എന്‍.എം.ഷീജയും ഈ സി ഡ്രൈവ് കാര്‍ ലോണ്‍ നല്‍കല്‍ കോഴിക്കോട് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റ് ടി. വിശ്വനാഥനും നിര്‍വ്വഹിച്ചു.

സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. ഗിരീഷ്, സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലന്‍, എന്‍ സി പി ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദ്, ജനതാദള്‍ ജില്ല പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ , ബി ജെ പി ജില്ലാ സെക്രട്ടറി പ്രശാന്ത് കുമാര്‍, ഐ എന്‍ എല്‍ ജില്ല പ്രസിഡന്റ ഹമീദ് മാസ്റ്റര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഷറഫ് മൂത്തേടത്ത്, അസി. രജിസ്ട്രാര്‍ കെ ആര്‍ വാസന്തി , സഹകരണ വകുപ്പ് യൂണിറ്റ് ഇന്‍സ്പക്ടര്‍ പി ടി സുധീര്‍ കുമാര്‍ , ബാങ്ക് സി ഇ ഒ – എ ബാബു രാജ്, കോര്‍പ്പറേഷന്‍ കുടുംബശ്രീ സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ മാരായ ജാസ്മിന്‍ ജസി, അംബിക, ശ്രീജ എന്നിവര്‍ സംസാരിച്ചു. കേരള മര്‍ക്കന്റയില്‍ കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് വി കെ വിനോദ് സ്വാഗതവും ഡയറക്ടര്‍ എ വി എം കബീര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News