സംഭരണ പരിശീലന പരിപാടി സംഘടിപ്പിച്ചു
സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക മേഖലയില്‍ ഉത്പാദിപ്പിക്കുന്ന ചക്ക, മാങ്ങ, പൈനാപ്പിള്‍, നേന്ത്രപ്പഴം എന്നിവ സംഭരിച്ച് വിപണനം നടത്തുന്നതിനുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. കാര്‍ഷിക സര്‍വകലാശാലയിലെ അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിംഗ് വിഭാഗം അഗ്രി-ബിസിനസ് ഇന്‍ക്യൂബേഷന്‍ സെന്ററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. അദ്ധ്യാധുനിക മിഷനറികളുടെ സഹായത്തോടെ സംസ്‌കരിക്കുന്നതിന് ആവശ്യമായ പരിശീലനമാണ് നല്‍കിയത്. സംസ്ഥാനത്തെ സഹകരണ മേഖലയിലെ ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ആയിരുന്നു പരിശീലനം.
പ്രൊഫസര്‍ ആന്‍ഡ് ഹെഡ് ഡോക്ടര്‍ കെപി. സുധീര്‍, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്റ്റര്‍ ഡേവിഡ് ബ്ലിസണ്‍.സി. ഡേവിഡ് എന്നിവര്‍ സംസാരിച്ചു.