വർദ്ധിപ്പിച്ച റിസ്ക് ഫണ്ട് പ്രീമിയം പിൻവലിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ.
വർദ്ധിപ്പിച്ച സഹകരണ റിസ്ക് ഫണ്ട് പ്രീമിയം പിൻവലിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ സംസ്ഥാന പ്രസിഡണ്ട് എം.വി. ജയപ്രകാശ് ആവശ്യപ്പെട്ടു. റിസ്ക് ഫണ്ട് നിയമം ഭേദഗതി ചെയ്തപ്പോൾ വായ്പ ക്കാരനെ സഹായിക്കുന്നതിന് പകരം ഉപദ്രവിക്കുകയാണ് സർക്കാർ ചെയ്തത്. കോഴിക്കോട് ജോയിന്റ് രജിസ്ട്രാർ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിമ്മി ജോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം. കെ.പ്രേംനാഥ്, സി.പി. രാജൻ തുടങ്ങിയവർ സംസാരിച്ചു.