വ്യാപാര- വാണിജ്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് പിഴയില്ലാതെ പുതുക്കാനുള്ള കാലാവധി നീട്ടി

Deepthi Vipin lal

സിനിമാ തിയേറ്ററുകളുള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ലൈസന്‍സ് പിഴ കൂടാതെ പുതുക്കാനുള്ള കാലാവധി സര്‍ക്കാര്‍ ഏപ്രില്‍ 30 വരെ നീട്ടി. മാര്‍ച്ച് 31 നു അവസാനിച്ച കാലാവധിയാണ് ഒരു മാസത്തേക്കു നീട്ടിയത്.

വ്യാപാരികളുടെ അപേക്ഷ പരിഗണിച്ചാണ് ഈ നടപടി. 2021-22 വര്‍ഷത്തെ ലൈസന്‍സ് ഇതുവരെ പുതുക്കാത്തവര്‍ക്കും 2022-23 വര്‍ഷത്തെ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷിക്കുന്നവര്‍ക്കും ഈ ആനുകൂല്യം കിട്ടും.

Leave a Reply

Your email address will not be published. Required fields are marked *

Latest News