വെള്ളൂര്‍ സഹകരണ ബാങ്ക് നീതി ഇലക്ട്രിക്കല്‍ ഷോറൂം തുറന്നു
കണ്ണൂര്‍ വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കണ്ടോത്ത് മുക്ക് ശാഖ കെട്ടിടത്തില്‍ ആരംഭിച്ച നീതി ഇലക്ട്രിക്കല്‍ ആന്‍ഡ് പ്ലംബിങ് മെറ്റീരിയലുകളുടെ ഷോറൂം മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനംചെയ്തു. ടി ഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ കെ വി ലളിത മുഖ്യാതിഥിയായി.
സംഘാടകസമിതി ചെയര്‍മാന്‍ സി കൃഷ്ണന്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. അജിത എടക്കാടന്‍, വി വി സജിത, കെ യു രാധാകൃഷ്ണന്‍, കെ കെ ഫല്‍ഗുനന്‍, കെ ചന്ദ്രിക, പി വി സുഭാഷ്, ടി സന്തോഷ് കുമാര്‍, പി വി മഹേഷ്, വി നാരായണന്‍, അഡ്വ. പി സന്തോഷ്, കെ ജയരാജ്, കെ വി ബാബു, പി ജയന്‍, വി കെ പി ഇസ്മയില്‍, കെ സി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് കെ പി ജ്യോതി സ്വാഗതവും സെക്രട്ടറി കെ തങ്കമണി നന്ദിയും പറഞ്ഞു.