വെള്ളൂര്‍ ബാങ്കിന്റെ നവീകരിച്ച പെരുമ്പ ശാഖ പ്രവര്‍ത്തനം തുടങ്ങി
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നവീകരിച്ച വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പെരുമ്പ ശാഖ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ഉദ്ഘാടനം ചെയ്തു. ടി.ഐ. മധുസൂദനന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
സി.കൃഷ്ണന് റിസ്ക് ഫണ്ട് വിതരണം ചെയ്തു. സഹകരണ വകുപ്പ് സ്പെഷ്യല്‍ ഗ്രേഡ് ഓഫീസര്‍ പി.വി. മഹേഷ് നിക്ഷേപം സ്വീകരിച്ചു. അസി. രജിസ്ട്രാര്‍ (ജനറല്‍) പയ്യന്നൂര്‍ അജിത എടക്കാടന്‍ വായ്പ വിതരണം ചെയ്തു. ടി. വിശ്വനാഥന്, ഇക്ബാല്‍ പോപ്പുലര്‍, ബി. കൃഷ്ണന്, ടി. സന്തോഷ് കുമാര്‍, എന്‍. അബ്ദുള്‍ സലാം, അഡ്വ. ശശി വട്ടക്കൊവ്വല്‍, കെ.വി. ചന്ദ്രന്, അഡ്വ. പി സന്തോഷ്, കെ വി ബാബു, കെ വി ഭാസ്കരന്, വി കെ പി ഇസ്മയില്‍, കെ കെ ജയപ്രകാശ്, കെ പവിത്രന്, പി വിജയന്, കെ.സി. സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി.വി. ലക്ഷ്മണന് നായര്‍ സ്വാഗതവും സെക്രട്ടറി കെ.തങ്കമണി നന്ദിയും പറഞ്ഞു.
ബാങ്ക് ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സോക്കര്‍ കാര്‍ണിവലില്‍ ആയിരം ലഹരി വിരുദ്ധ ഗോള്‍ ചലഞ്ചില്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഗോളടിച്ച് പങ്കാളിയായി. ടി.ഐ. മധുസൂദനന് എം.എല്‍.എ, ടി.വി. രാജേഷ്, സി. കൃഷ്ണന് തുടങ്ങിയവരും ഗോള്‍ ചലഞ്ചില്‍ പങ്കെടുത്തു.
[mbzshare]