വെണ്ണല സഹകരണ ബാങ്കിന്റ ത്രിദിന സഹകരണ കൈത്തറി വസ്ത്രമേളക്ക് തുടക്കം
വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്കും ഹാന്‍വീവും ചേര്‍ന്ന് വെണ്ണല ബാങ്കിന്റെ ത്രിദിന സഹകരണ കൈത്തറി വസ്ത്രമേളക്ക് തുടക്കം കുറിച്ചു. മേള മുന്‍ എം.എല്‍.എ സി.എം.ദിനേശ്മണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സി.ഡി.വത്സലകുമാരി, പി.കെ.മിറാജ്, കെ.ടി. സാജന്‍, സെക്രട്ടറി എം.എന്‍.ലാജി, ഹാന്‍വീവ് തൃപ്പൂണിത്തുറ ഷോറും ഇന്‍ ചാര്‍ജ് പി.സി.രാജീവ് എന്നിവര്‍ സംസാരിച്ചു. എല്ലാത്തരം കൈത്തറി വസ്ത്രങ്ങള്‍ക്ക് 20 ശതമാനം ഗവണ്‍മെന്റ് റിബേറ്റും 20 ശതമാനം ഡിസ്‌കൗണ്ടും നല്‍കുന്നുണ്ട്.