വെണ്ണല സഹകരണ ബാങ്കിന്റെ ചളിക്കവട്ടം ശാഖയ്ക്ക തറക്കല്ലിട്ടു.
വെണ്ണല സര്‍വീസ് സഹകരണ ബാങ്കിന്റെ ചളിക്കവട്ടം ശാഖയ്ക്ക മന്ത്രി പി. രാജീവ് തറക്കല്ലിട്ടു. ചളിക്കവട്ടം റോഡില്‍ ബാങ്ക് സ്വന്തമായി വാങ്ങിയ 15 സെന്റ് സ്ഥലത്താണ് പുതിയ ശാഖ നിര്‍മ്മിക്കുന്നത്. ആധുനിക സൗകര്യേത്തേടെയുളള ബാങ്കിന്റെ അനുബന്ധ സ്ഥാപനങ്ങളും കൂടി പ്രവര്‍ത്തിക്കും വിധത്തിലാണ് പുതിയ ശാഖയുടെ നിര്‍മ്മാണം.
ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എന്‍.ലാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.എ. അഭിലാഷ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. ശ്രീലേഖ , കൗണ്സിലര്മാരായെ കെ.ബി.ഹര്‍ഷല്‍,സി.ഡി.വത്സല കുമാരി, ആര്.രതീഷ്,എ.ആര് പത്മദാസ്, ഏ.ജി. ഉദയകുമാര്‍,കെ ടി സാജന്, എം.എം.ഹാരിസ്, പി.ആര്.ശിങ്കാരന്‍, ഇ.പി.സുരേഷ് എന്നിവര്‍ സംസാരിച്ചു.