വിശേഷാൽ പൊതുയോഗം ബഹിഷ്കരിക്കുമെന്ന് യുഡിഎഫ്. സഹകരണ മേഖലയെ ഇടതുപക്ഷ സർക്കാർ തകർക്കുകയാണെന്ന് സഹകരണ ജനാധിപത്യ വേദി.

adminmoonam

കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ ഇരുപതാം തീയതി നടക്കുന്ന വിശേഷാൽ പൊതുയോഗം ബഹിഷ്കരിക്കാൻ യുഡിഎഫ് തീരുമാനിച്ചു. കേരള സഹകരണ ജനാധിപത്യ വേദി കഴിഞ്ഞ ദിവസങ്ങളിൽ തൃശ്ശൂർ, കൊല്ലം എന്നിവിടങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിൽ നിന്നുമുള്ള പ്രധാനപ്പെട്ട യുഡിഎഫ് സഹകാരികളുടെ യോഗത്തിന്റെ തീരുമാനപ്രകാരമാണ് പൊതുയോഗം ബഹിഷ്കരിക്കുന്നത്. സഹകരണമേഖലയിൽ ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്ന നയങ്ങൾ ആത്മഹത്യാപരവും മേഖലയെ തകർക്കുന്നതും ആണെന്ന് സഹകരണ ജനാധിപത്യ വേദി സംസ്ഥാന ചെയർമാൻ കരകുളം കൃഷ്ണപിള്ള പറഞ്ഞു.

സഹകരണ മേഖലയെ ബാധിക്കുന്ന ഇൻകംടാക്സ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാർ ഇടപെടുന്നില്ല. ഈ മാസം 27ന് സംസ്ഥാനത്തെ യുഡിഎഫ് സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് മഹാ സഹകാരിസംഗമം തിരുവന്തപുരത്തു നടത്താൻ തീരുമാനിച്ചതായി കരകുളം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News